ഏറ്റവും വലിയ സ്വാർഥനെന്ന്​ വോൺ; വായടപ്പിക്കുന്ന മറുപടിയുമായി സ്​റ്റീവ്​ വോ

00:43 AM
22/05/2020
steve-waugh-shane-warne

സിഡ്​നി: ത​​െൻറ കരിയറില്‍ കണ്ട ഏറ്റവും വലിയ സ്വാര്‍ത്ഥനായ ക്രിക്കറ്ററാണ്​ മുൻ നായകനായ​ സ്റ്റീവ് വോയെന്ന ഒാസീസ്​ ഇതിഹാസ ബൗളർ ഷെയ്ന്‍ വോണി​​​െൻറ പ്രസ്​താവനക്ക്​ മറുപടിയുമായി താരം. ക്രിക്കറ്റ്​ ആർക്കൈവിസ്റ്റായ റോബ്​ മൂഡി തയാറാക്കി ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണ്​ വിവാദങ്ങൾക്ക്​ തുടക്കമിട്ടത്​. അന്താരാഷ്​ട്ര കരിയറിൽ വോ ഉൾപ്പെട്ട റണ്ണൗട്ടുകളെ കുറിച്ചാണ്​ വിഡിയോയിൽ പരാമർശിക്കുന്നത്​​. കണക്കുപ്രകാരം 104 റണ്ണൗട്ടുകളുടെ ഭാഗമായ വോ, 74 തവണ ത​​​െൻറ സഹതാരത്തെ ഇരയാക്കിയെന്നും അടിക്കുറിപ്പായി റോബ്​ മൂഡി പറയുന്നു.

ഇത്​ പങ്കുവെച്ചുകൊണ്ടാണ്​ വോൺ വിവാദ പ്രസ്​താവന നടത്തിയത്​. ഞാനിത്​​ 1000 തവണ പറഞ്ഞിട്ടുണ്ട്​. ഞാൻ സ്​റ്റീവ്​ വോയെ വെറുക്കുന്നില്ല. നിങ്ങളുടെ അറിവിലേക്കായി പറയുകയാണ്​. -എ​​​െൻറ എക്കാലത്തേയും മികച്ച ആസ്​ട്രേലിയൻ ടീമിൽ അദ്ദേഹത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്​. എ​​​െൻറ കരിയറിൽ കൂടെ കളിച്ചവരിൽ ഏറ്റവും സ്വാർഥനായ ക്രിക്കറ്ററാണ്​ സ്​റ്റീവ്​ വോ. -വോൺ ട്വിറ്ററിൽ കുറിച്ചു.

ഇതിന്​ മറുപടിയായി സ്​റ്റീവ്​ വോയുമെത്തി. ആളുകള്‍ ഇതിനെ വൈരാഗ്യമെന്നാണ് പറയാറ്. എ​​​െൻറ അഭിപ്രായത്തിൽ വൈരാഗ്യം​ രണ്ട്​ പേർ തമ്മിലാണുണ്ടാവുക​. എന്നാൽ ഞാൻ അതിൻറെ ഭാഗമായിട്ടില്ല. അതുകൊണ്ട്​ ഇത്​ ഒരാളുടേത്​ മാത്രമാണ്​. അദ്ദേഹത്തി​​​െൻറ പ്രസ്​താവന അദ്ദേഹത്തി​​​െൻറ തന്നെ പ്രതിഫലനമാണ്​. അതിൽ എനിക്കൊന്നും ചെയ്യാനില്ല. ഇപ്പോൾ അത്രമാത്രമേ എനിക്ക്​ പറയാൻ സാധിക്കുകയുള്ളൂ. -സ്​റ്റീവ്​ വോ നയൺ പേപ്പേഴ്​സ്​ എന്ന മാധ്യമത്തോട്​ പ്രതികരിച്ചു.

Loading...
COMMENTS