Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമികച്ച ടെസ്​റ്റ്​...

മികച്ച ടെസ്​റ്റ്​ താരം​; സ്​റ്റീവ്​ സ്​മിത്ത് ഡോൺ ബ്രാഡ്​മാന്​ തൊട്ട്​ താഴെ

text_fields
bookmark_border
മികച്ച ടെസ്​റ്റ്​ താരം​; സ്​റ്റീവ്​ സ്​മിത്ത് ഡോൺ ബ്രാഡ്​മാന്​ തൊട്ട്​ താഴെ
cancel

ന്യൂഡൽഹി: ​െഎ.സി.സി ടെസ്റ്റ് താരങ്ങളുടെ റാങ്കിങ്ങിൽ ആസ്​ത്രേലിയൻ നായകൻ സ്​റ്റീവ്​ സ്​മിത്ത് ഇതിഹാസതാരം ഡോൺ ബ്രാഡ്​മാ​​െൻറ തൊട്ട്​ താ​െഴ. 945 പോയൻറുമായി ഇംഗ്ലണ്ടി​​െൻറ ഇതിഹാസ താരം ലെൻ ഹട്ടനുമായി​ സ്​മിത്ത്​ രണ്ടാം സ്​ഥാനം പങ്കിടുകയാണ്​. ബ്രാഡ്മാൻ മാത്രമാണ് റാങ്കിങ്ങിൽ സ്മിത്തിനു മുന്നിലുള്ളത്. ബ്രാഡ്​മാന്​ 961 പോയിൻറാണുള്ളത്​. ബാറ്റിങ്​ ആവറേജിലും (62.32) സ്​മിത്ത്​ ​ഡോൺ ബ്രാഡ്​മാന്​ തൊട്ട്​ ​താഴെയാണ്​. 

ആഷസ്​ പരമ്പരയിലെ മൂന്നാം ടെസ്​റ്റിൽ സ്മിത്തിൻെറ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ​ ആസ്​ത്രേലിയ കിരീടം സ്വന്തമാക്കിയിരുന്നു. സ്​മിത്തി​​െൻറ ഇൗ ​പ്രകടനമാണ്​ പുതിയ നേട്ടത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്​. പെർത്തിലെ പ്രകടനത്തിലൂടെ റാങ്കിങ്ങിൽ സ്​മിത്ത്​ മറികടന്നത്​ പീറ്റർ മെയ്​, റിക്കി പോണ്ടിങ്​, ജാക്ക്​ ഹോബ്​സ്​ തുടങ്ങിയവരെയാണ്​.

കളിച്ച ടെസ്​റ്റുകളുടെ എണ്ണത്തിൽ ബ്രാഡ്​മാൻ സ്​മിത്തിന്​ താഴെയാണ്. സ്​മിത്ത്​ 114 ടെസ്​റ്റുകൾ കളിച്ചിട്ടുണ്ട്​​. ഏറ്റവും കൂടുതൽ ടെസ്​റ്റ്​ മാച്ചുകൾ കളിച്ചത്​​ ഗാരി സോബേഴ്​സാണ്​, 189 ടെസ്​റ്റുകൾ. 139 ടെസ്​റ്റുകൾ കളിച്ച ഇന്ത്യൻ ഇതിഹാസം സചിൻ ടെണ്ടുൽകറിന്​ താഴെ അഞ്ചാം സ്​ഥാനത്താണ്​ സ്​മിത്ത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bradmansteve smithmalayalam newssports newsCricket NewsICC Rating Points
News Summary - Steve Smith Second Only to Bradman in All-time ICC Rating Points -Sports news
Next Story