Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്മിത്തിൻെറയും വാർണറുടെയും ഐ.പി.എൽ ഭാവിയിൽ തീരുമാനം ഉടൻ -രാജീവ് ശുക്ല

text_fields
bookmark_border

മുംബൈ: പന്ത്​ ചുരണ്ടൽ വിവാദത്തെ തുടർന്ന്​ വിവാദത്തിലായ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെതിരെയും ഐ.പി.എല്ലിലും നടപടി വരുന്നു. ഇരുവരെയും തങ്ങളുടെ നായക സ്ഥാനത്തു നിന്ന് രാജസ്ഥാന്‍ റോയല്‍സും സൺ റൈസേഴ്സ് ഹൈദരാബാദും നീക്കിയേക്കും. 

ഗുരുതരമായ തെറ്റാണിതെന്നും സംഭവത്തിൽ ഐ.സി.സിയുടെയും ക്രിക്കറ്റ് ഓസ്ട്രേലിയയുടെയും തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നായിരുന്നു ഐ.പി.എൽ ചെയർമാൻ രാജീവ് ശുക്ല വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഐ.പി.എൽ ഏപ്രിൽ 7-ന് ആരംഭിക്കും. ഇതിന് മുമ്പ് ഞങ്ങൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കും- ഇന്ന് തീരുമാനമെടുക്കുന്ന് ശരിയല്ല, ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തുന്നുണ്ട്- ശുക്ല പറഞ്ഞു

നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും ബി.​സി.​സി.​െ​എ നി​ർ​ദേ​ശ പ്ര​കാ​രം വേ​ണ്ട​തു ചെ​യ്യു​മെ​ന്നും രാജസ്ഥാന്‍ ടീം ​മാ​നേ​ജ്​​മ​​െൻറ്​ അ​റി​യി​ച്ചു. സീ​സ​ണി​ൽ തി​രി​ച്ചെ​ത്തി​യ രാ​ജ​സ്​​ഥാ​ൻ ​െഎ​ക​ൺ താ​ര​മെ​ന്ന നി​ല​യി​ലാ​ണ്​ സ്​​മി​ത്തി​നെ അ​വ​ത​രി​പ്പി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - steve-smith-rajestan-royals-sports news
Next Story