Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസചിനെയും കോഹ്​ലിയേയും ...

സചിനെയും കോഹ്​ലിയേയും മറികടന്ന്​ സ്​മിത്ത്​

text_fields
bookmark_border
സചിനെയും കോഹ്​ലിയേയും മറികടന്ന്​ സ്​മിത്ത്​
cancel

എഡ്​ജ്​ബാസ്​റ്റൺ: വേഗത്തിൽ 24 ടെസ്​റ്റ്​ സെഞ്ച്വറികൾ കുറിച്ച രണ്ടാമത്തെ ബാറ്റ്​സ്​മാനായി ആസ്​ട്രേലിയൻ താരം സ്​റ്റീവ്​ സ്​മിത്ത്​. 118 ഇന്നിങ്​സുകളിൽ നിന്ന്​ സ്​മിത്ത്​ 24 ടെസ്​റ്റ്​ സെഞ്ച്വറികൾ കണ്ടെത്തി. 123 മൽസരങ്ങളിൽ നിന്ന്​ 24 സെഞ്ച്വറിയടിച്ച വിരാട്​ കോഹ്​ലിയുടെയും 125 മൽസരങ്ങളിൽ നിന്ന്​ റെക്കോർഡ്​ സ്വന്തമാക്കിയ സചിൻ തെൻഡുൽക്കറേയുമാണ്​ സ്​മിത്ത്​ മറികടന്നത്​. 66 മൽസരങ്ങളിൽ നിന്ന്​ 24 സെഞ്ച്വറി കുറിച്ച ഡോൺ ബ്രാഡ്​മാനാണ്​ പട്ടികയിൽ ഒന്നാം സ്ഥാനത്ത്​.

ഇംഗ്ലണ്ടിനെതിരായ ടെസ്​റ്റ്​ മൽസരത്തിലായിരുന്നു സ്​മിത്തിൻെറ നേട്ടം. 122/8 എന്ന നിലയിൽ തകർന്ന ആസ്​ട്രേലിയയെ സ്​മിത്തിൻെറ 144 റൺസാണ്​ കരകയറ്റിയത്​. സ്​മിത്തിൻെറ സെഞ്ച്വറിയുടെ കരുത്തിൽ ആസ്​ട്രേലിയ 284 റൺസ്​ പിന്നിട്ടു.

ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ ചീട്ടുകൊട്ടാരം പോലെ ഓസീസ്​ മുൻനിര തകരുന്നതായിരുന്നു കാഴ്​ച. 35 റൺസെടുക്കു​േമ്പാഴേക്കും ഡേവിഡ്​ വാർണർ(2) കാമറോൺ ബാൻക്രോഫ്​റ്റ്​(8), ഉസ്​മാൻ ഖ്വാജ(13) എന്നിവർ കൂടാരം കയറിയിരുന്നു.

Show Full Article
TAGS:steve smith australia indian cricket team sports news Cricket malayalam news 
Next Story