Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്യാപ്​റ്റൻസി വിലക്കും...

ക്യാപ്​റ്റൻസി വിലക്കും കഴിഞ്ഞു; ഒാസീസ്​ ഇനി സ്​മിത്തി​ന്‍റെ കീഴിലോ...?

text_fields
bookmark_border
ക്യാപ്​റ്റൻസി വിലക്കും കഴിഞ്ഞു; ഒാസീസ്​ ഇനി സ്​മിത്തി​ന്‍റെ കീഴിലോ...?
cancel

സിഡ്​നി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2018ൽ നടന്ന ടെസ്റ്റ് മത്സരത്തിൽ പന്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്ന് മുൻ ഒാസീസ്​ നായകൻ സ്റ്റീവ്​ സ്​മിത്തിന്​ ഏർപ്പെടുത്തിയ ക്യാപ്​റ്റൻസി വിലക്ക്​ അവസാനിച്ചു. അന്നത്തെ ആസ്ട്രേലിയൻ നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെയും സഹതാരവും ഉപനായകനുമായ ഡേവിഡ്​ വാർണറെയുമാണ്​ ഒരു വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്കിയത്​.

രണ്ട് വർഷത്തേക്കായിരുന്നുആസ്ട്രേലിയൻ ടീമി​​​െൻറ നായകസ്ഥാനത്ത്​ നിന്നും സ്​മിത്തിന്​ വിലക്കേർപ്പെടുത്തിയത്​. കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെ കളിക്കളത്തിൽ നിന്നുള്ള വിലക്ക് മാറിയ സ്മിത്തിന്‍റെ രണ്ട് വർഷത്തെ ക്യാപ്റ്റൻസി വിലക്കും ഇപ്പോൾ അവസാനിച്ചിരിക്കുന്നു. അതേസമയം, ഡേവിഡ്​ വാർണറെ ഏത്​ ഫോർമാറ്റിലെയും നായകസ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്നും ആജീവനാന്തമാണ്​ വിലക്കിയിരിക്കുന്നത്​.

വിലക്ക് അവസാനിച്ചതോടെ ഇനി എപ്പോൾ വേണമെങ്കിലും സ്മിത്തിന് ടീമി​ന്‍റെ നായക സ്ഥാനത്തേക്ക്​ തിരിച്ചെത്താമെങ്കിലും താരം ഏറ്റെടുക്കുമോ എന്നാണ്​ ക്രിക്കറ്റ്​ ലോകം ഉറ്റുനോക്കുന്നത്​. ടിം പെയ്​നിന്​ പകരം ഒാസീസ്​ ടീമി​​​െൻറ ടെസ്​റ്റ്​ നായക സ്ഥാനം ഏറ്റെടുക്കാൻ സ്​മിത്തിനോട്​ ആവശ്യപ്പെട്ടിരുന്നു. അതേസമയം, കോച്ച്​ ജസ്റ്റിൻ ലാംഗർ ടിം പെയ്​നി​​​െൻറ നായകത്വത്തെ ഗംഭീരമെന്ന്​ നേരത്തെ വിശേഷിപ്പിച്ചിരുന്നു.

സ്വന്തം ബാറ്റിങ്ങിലുള്ള സമ്മർദ്ദത്തി​​​െൻറ കൂടെ സ്​മിത്തിന്​ നായകസ്ഥാനമെന്ന ഭാരം കൂടി ഏറ്റെടുക്കാൻ താൽപര്യം കാണില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു. നിലവിൽ ആരോൺ ഫിഞ്ചാണ്​ ടി20, ഏകദിന ഫോർമാറ്റുകളിൽ ടീമിനെ നയിക്കുന്നത്​.

ദേശീയ ടീമിൽ വിലക്ക്​ തുടരുന്ന സമയത്തുതന്നെ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ സ്മിത്ത് നയിച്ചിരുന്നു. രാജസ്ഥാൻ നായകനായിരുന്ന അജിങ്ക്യ രഹാനെ കഴിഞ്ഞ വർഷം പാതിവഴിയിൽ നായക സ്ഥാനം ഉപേക്ഷിച്ചതിനെ തുടർന്നായിരുന്നു ഇത്. ഇത്തവണത്തെ ടീമിനെ നയിക്കുക സ്മിത്തായിരിക്കുമെന്ന്​ നേരത്തെ രാജസ്ഥാൻ റോയൽസ് അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:david warnersteve smithball tampering
News Summary - Steve Smith Free To Captain Australia Again After Leadership Ban Ends-sports news
Next Story