കൈമുട്ടിനേറ്റ പരിക്ക് മൂലം ചികിത്സയിലായിരുന്ന ആസ്ത്രേലിയയുടെ മുൻ നായകൺ സ്റ്റീവ് സ്മിത്ത് പരിക്ക് ഭേദമായി െഎ.പി.എല്ലിന് വേണ്ടി പരിശീലനം ആരംഭിച്ചു. രാജസ്ഥാൻ റോയൽസിെൻറ പ്രതീക്ഷയായിരുന്ന സ്മിത്തിന് പരിക്കിനെ തുടർന്ന് െഎ.പി.എല്ലിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുമെന്ന സൂചനയുണ്ടായിരുന്നു. ടീമിെൻറ നെടുംതൂണായ താരം നെറ്റ്സിൽ പരിശീലനം ആരംഭിച്ചതോടെ രാജസ്ഥാന് ആശ്വാസമായി.
നായകൻ സ്റ്റീവ് സ്മിത്തും ഉപ നായകൻ ഡേവിഡ് വാർണറും െഎ.പി.എൽ മത്സരങ്ങൾക്ക് വേണ്ടി ഫിറ്റായിരിക്കുമെന്ന് കരുതുന്നതായി ഒാസീസ് കോച്ച് ജസ്റ്റിൻ ലാംഗറും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
ബോളിൽ കൃത്രിമം കാട്ടിയതിന് ക്രിക്കറ്റ് ആസ്ത്രേലിയയുടെ സസ്പെൻഷൻ നേരിടുകയാണ് ഡേവിഡ് വാർണറും സ്മിത്തും. സസ്പെൻഷൻ മാർച്ച് 29ന് അവസാനിക്കുന്നതോടെ ഇരുവരും െഎ.പി.എല്ലിൽ പെങ്കടുക്കും. അതേസമയം സ്മിത്തിെൻറ രാജസ്ഥാനും ഡേവിഡ് വാർണറുടെ സൺറൈസേഴ്സ് ഹൈദരാബാദും മാർച്ച് 29ന് തന്നെ ഏറ്റുമുട്ടും. നെറ്റ്സിൽ പരിശീലനം നടത്തുന്ന വീഡിയോ സ്മിത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.