Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.പി.എല്‍: പീറ്റേഴ്സണ്‍, സ്റ്റെയ്ന്‍, ജോണ്‍സണ്‍ എന്നിവര്‍ക്ക് വിടുതല്‍

text_fields
bookmark_border
ഐ.പി.എല്‍: പീറ്റേഴ്സണ്‍, സ്റ്റെയ്ന്‍, ജോണ്‍സണ്‍ എന്നിവര്‍ക്ക് വിടുതല്‍
cancel

ന്യൂഡല്‍ഹി: 2017 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി കളിക്കാര്‍ക്ക് വിടുതല്‍ നല്‍കാനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രമുഖര്‍ പുറത്തായി. വിവിധ ടീമുകള്‍ കെവിന്‍ പീറ്റേഴ്സണ്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, മിച്ചല്‍ ജോണ്‍സണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കോറി ആന്‍ഡേഴ്സണ്‍, ജോര്‍ജ് ബെയ്ലി തുടങ്ങിയ വിദേശ താരങ്ങള്‍ക്കും ഇശാന്ത് ശര്‍മ, ഇര്‍ഫാന്‍ പത്താന്‍, റിഷി ധവാന്‍, പവന്‍ നേഗി, ഉന്‍മുക്ത് ചന്ദ്, വരുണ്‍ ആരോണ്‍, പര്‍വേസ് റസൂല്‍ തുടങ്ങിയ ഇന്ത്യന്‍ കളിക്കാര്‍ക്കും വിടുതല്‍ നല്‍കി.

11 കളിക്കാര്‍ക്ക് വിടുതല്‍ നല്‍കിയ റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സ് ആണ് കൂടുതല്‍ കളിക്കാരെ ഒഴിവാക്കിയത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍ 10 പേര്‍ക്ക് വിടുതല്‍ നല്‍കി. കിങ്സ് ഇലവന്‍ പഞ്ചാബാണ് ഏറ്റവും കുറവ് കളിക്കാര്‍ക്ക് വിടുതല്‍ നല്‍കിയത്, നാലു പേര്‍ക്ക്.
വിവിധ ടീമുകള്‍ വിടുതല്‍ നല്‍കിയ താരങ്ങള്‍:

റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സ്: കെവിന്‍ പീറ്റേഴ്സണ്‍, ഇശാന്ത് ശര്‍മ, ഇര്‍ഫാന്‍ പത്താന്‍, തിസാര പെരേര, ആര്‍.പി. സിങ്, സ്കോട്ട് ബോളണ്ട്, എം. അശ്വിന്‍, പീറ്റര്‍ ഹാന്‍സ്കോമ്പ്, സൗരഭ് തിവാരി, ആല്‍ബി മോര്‍ക്കല്‍, ജോര്‍ജ് ബെയ്ലി.

ഗുജറാത്ത് ലയണ്‍സ്: ഡെയ്ല്‍ സ്റ്റെയ്ന്‍, പരസ് ദോഗ്ര, ഏകലവ്യ ദ്വിവേദി, സരബ്ജിത് ലദ്ദ, പ്രവീണ്‍ താംബെ, ഉമങ് ശര്‍മ, അമിത് മിശ്ര (പേസ് ബൗളര്‍), അക്ഷദീപ് നാഥ്. കിങ്സ് ഇലവന്‍ പഞ്ചാബ്: മിച്ചല്‍ ജോണ്‍സണ്‍, റിഷി ധവാന്‍, കെയ്ല്‍ ആബട്ട്, ഫര്‍ഹാന്‍ ബെഹര്‍ദീന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: മോണി മോര്‍ക്കല്‍, ബ്രാഡ് ഹോഗ്, ജേസണ്‍ ഹോള്‍ഡര്‍, കോളിന്‍ മണ്‍റോ, ജോണ്‍ ഹേസ്റ്റിങ്സ്, ജയ്ദേവ് ഉനദ്കട്, ആര്‍. സതീഷ്, മാനന്‍ ശര്‍മ, ഷോണ്‍ ടൈറ്റ്.

മുംബൈ ഇന്ത്യന്‍സ്: കോറി ആന്‍ഡേഴ്സണ്‍, മര്‍ച്ചന്‍റ് ഡിലാങെ, ഉന്‍മുക്ത് ചന്ദ്, അക്ഷയ് വഖാരെ, നത്തു സിങ്, കിഷോര്‍ കാമത്ത്, മാര്‍ട്ടിന്‍ ഗപ്റ്റില്‍, ജെറോം ടെയ്ലര്‍.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്: നതാന്‍ കോള്‍ട്ടര്‍നൈല്‍, ഇംറാന്‍ താഹിര്‍, ജോയല്‍ പാരിസ്, പവന്‍ നേഗി, പവന്‍ സുയാല്‍, അഖില്‍ ഹെര്‍വാദ്കര്‍, മഹിപാല്‍ ലാംറോര്‍.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍: വരുണ്‍ ആരോണ്‍, അബൂനഷീം, ഡേവിഡ് വീസെ, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, പ്രവീണ്‍ ദുബെ, വിക്രംജീത് മാലിക്, അക്ഷയ് കാര്‍നെവാര്‍, വികാസ് ടോകാസ്, പര്‍വേസ് റസൂല്‍, ക്രിസ് ജോര്‍ഡന്‍.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: കരണ്‍ ശര്‍മ, ആശിഷ് റെഡ്ഡി, ഓയിന്‍ മോര്‍ഗന്‍, ട്രെന്‍റ് ബോള്‍ട്ട്, ടി. സുമന്‍, ആദിത്യ താരെ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - stain, pitersn,jhonsan does not play in ipl
Next Story