മദ്യപിച്ച് വാഹനമോടിച്ച് അപകടം: ശ്രീലങ്കൻ ക്യാപ്റ്റൻ കരുണരത്നെ അറസ്റ്റിൽ
text_fieldsകൊളംബോ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ശ്രീലങ്കൻ ടെസ്റ്റ് ക്യാപ്റ്റൻ ദിമുത് കരുണരത്നെ അറസ്റ്റിൽ. ഞായറാഴ്ച പുലർച്ചക്ക് കൊളംബോയിലെ ബൊറെല്ലയിൽവെച്ചാണ് കരുണരത്ന ഒാടിച്ച വാഹനം ഒാേട്ടാറിക്ഷയിൽ ഇടിച്ചത്. അപകട ത്തിൽ ഒാേട്ടാ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.
തുടർന്ന് നടന്ന പരിശോധനയിൽ കാർ ഡ്രൈവർ കരുണരത്ന മദ്യപിച്ചതായി തെളിഞ്ഞതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്ച കോടതിക്കു മുന്നിൽ ഹാജരാവാൻ നിർദേശിച്ചിട്ടുണ്ട്.
കാര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു. കരാർ ലംഘനം നടത്തിയെങ്കിൽ വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരും -ബോർഡിെൻറ വാർത്തക്കുറിപ്പിൽ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ശ്രീലങ്കക്ക് ടെസ്റ്റിൽ ചരിത്രവിജയം സമ്മാനിച്ച് നാട്ടിലെത്തിയതിനു പിന്നാലെയാണ് ക്യാപ്റ്റന് പിടിവീഴുന്നത്.
