കൊളംബോ: കഴിഞ്ഞ ഒക്ടോബർ വരെ ഏകദിന ടീം നായകനായിരുന്ന ദിനേഷ് ചണ്ഡിമലും വിക്കറ ്റ് കീപ്പർ ബാറ്റ്സ്മാൻ നിരോഷൻ ഡിക്ക്വെല്ലയുമില്ലാതെ ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ ടീം പ്രഖ്യാപിച്ചു.
ബാറ്റ്സ്മാൻ ലാഹിരു തിരിമന്നെ, ഒാൾറൗണ്ടർമാരായ മിലിന്ദ സി രിവർധന, ജീവൻ മെൻഡിസ്, ലെഗ്സ്പിന്നർ ജെഫ്റി വാൻഡർസേ എന്നിവർ ടീമിലെത്തിയപ്പോൾ വെറ്ററൻ താരം ഉപുൽ തരംഗ, ഒാപണർ ധനുഷ്ക ഗുണതിലക, ഒാഫ് സ്പിന്നർ അഖില ധനഞ്ജയ എന്നിവർ പുറത്തായി.
പുതുമുഖ ബാറ്റ്സ്മാൻ അവിഷ്ക ഫെർണാണ്ടോ ടീമിലുണ്ട്. 2015 ലോകകപ്പിനുശേഷം ഏകദിനം കളിച്ചിട്ടില്ലാത്ത ടെസ്റ്റ് ടീം ക്യാപ്റ്റൻ ദിമുത് കരുണരത്നെയെ ക്യാപ്റ്റനായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. നായകസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട വെറ്ററൻ പേസർ ലസിത് മലിംഗ ടീമിലുണ്ട്.
ശ്രീലങ്ക ടീം
ദിമുത് കരുണരത്നെ (ക്യാപ്റ്റൻ), ലസിത് മലിംഗ, എയ്ഞ്ചലോ മാത്യൂസ്, തിസാര പെരേര, കുശാൽ പെരേര, ധനഞ്ജയ ഡിസിൽവ, കുശാൽ മെൻഡിസ്, ഇസുറു ഉദാന, മിലിന്ദ സിരിവർധന, അവിഷ്ക ഫെർണാണ്ടോ, ജീവൻ മെൻഡിസ്, ലാഹിരു തിരിമന്നെ, ജെഫ്റി വാൻഡർസേ, നുവാൻ പ്രദീപ്, സുരംഗ ലക്മൽ.