Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലങ്കക്ക്​ അഞ്ച്​...

ലങ്കക്ക്​ അഞ്ച്​ വിക്കറ്റ്​ ജയം

text_fields
bookmark_border
Srilanka
cancel

കൊളംബോ: ദക്ഷിണാഫ്രിക്ക കീഴടക്കി മരതകദ്വീപിലെത്തിയ ഇന്ത്യക്ക്​ തോൽവിയോടെ തുടക്കം. ത്രിരാഷ്​ട്ര ട്വൻറി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കക്കു​ മുന്നിൽ ഇന്ത്യ അഞ്ചു വിക്കറ്റിന്​ തോറ്റു. ബാറ്റിലും ബാളിലും രോഹിതും സംഘവും പൂർണപരാജയമായപ്പോൾ, അവസരത്തിനൊത്തുയർന്ന ശ്രീലങ്ക പേരുദോഷം മാറ്റി തിരിച്ചെത്തി. ആദ്യം ബാറ്റുചെയ്​ത ഇന്ത്യ ശിഖർ ധവാ​​െൻറ വെടിക്കെട്ട്​ ബാറ്റിങ്​ മികവിൽ (49 പന്തിൽ 90) അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ 174 റൺസെടുത്തപ്പോൾ ആതിഥേയർ അഞ്ചു വിക്കറ്റും ഒമ്പതു​ പന്തും ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. 37 പന്തിൽ 66 റൺസെടുത്ത കുശാൽ പെരേരയാണ്​ മാൻ ഒാഫ്​ ദ മാച്ച്​​. 
വർഗീയ സംഘർഷത്തെ തുടർന്ന അടിയന്തരാവസ്​ഥ പ്രഖ്യാപിച്ച രാജ്യത്ത്​ കനത്ത സുരക്ഷയിലായിരുന്നു മത്സരം. ​വ്യാഴാഴ്​ച ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ്​ അടുത്ത മത്സരം. 

റൺ ധവാൻ 

ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ തകർച്ചയോടെയായിരുന്നു തുടക്കം. സ്വദേശത്തെയും വിദേശത്തെയും ജൈത്രയാത്രയുടെ ആവേശത്തിലെത്തിയ നീലപ്പടക്ക്​​ നായകൻ രോഹിത്​ ശർമയെ (0) ആദ്യ ഒാവറിൽ തന്നെ നഷ്​ടമായി. ദുശ്​മന്ത ചമീരയുടെ നിർദോഷമായ പന്ത്​ കുത്തി ഉയർത്തിയ രോഹിതിനെ ജീവൻ ​െമൻഡിസ്​ പിറകോട്ട്​ ഒാടി പിടിച്ച്​ മടക്കുകയായിരുന്നു. രണ്ടാം ഒാവറിൽ സുരേഷ്​ റെയ്​ന (1) കൂടി കൂടാരം കയറിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി.

എന്നാൽ, വിദേശ മണ്ണിൽ മിന്നുന്ന ഫോം നിലനിർത്തുന്ന ശിഖർ ധവാൻ ഉത്തരവാദിത്തമേറ്റെടുത്തതോടെ മൂന്നാം വിക്കറ്റിൽ ഇന്ത്യൻ സ്​കോർ വേഗം കൈവരിച്ചു. 49 പന്തിൽ ആറു​ സിക്​സും ആറു​ ബൗണ്ടറിയും പറത്തിയ ധവാൻ 90 റൺസെടുത്താണ്​ പുറത്തായത്​. കൂറ്റൻ ഷോട്ടിനുള്ള ശ്രമത്തിനിടെയാണ്​ മടങ്ങിയത്​. മനീഷ്​ പാണ്ഡെയെ (35 പന്തിൽ 37) കൂട്ടുപിടിച്ചാണ്​ ധവാൻ സ്​കോർ ബോർഡുയർത്തിയത്​. പാണ്ഡെക്കു പിന്നാലെ ക്രീസിലെത്തിയ ഋഷഭ്​ പന്ത്​ (23 പന്തിൽ 23) ധവാന്​ ഉറച്ച പിന്തുണ നൽകി. അവസാന ഒാവറുകളിൽ ദിനേഷ്​ കാർത്തികും (13) സ്​കോർ ചലിപ്പിച്ചു. 

മറുപടി ബാറ്റിങ്ങിൽ ഗുണതിലകെയും (19) ​കുശാൽ മെൻഡിസും (11) നൽകിയ തുടക്കം പിന്നീട്​ ക്രീസിലെത്തിയവർ നിലനിർത്തി. നാല്​ സിക്​സും ആറ്​ ബൗണ്ടറിയും പറത്തിയ കുശാൽ പെരേരയാണ്​ വിജയമൊരുക്കിയത്​. ഇടക്ക്​ വിക്കറ്റുകൾ നഷ്​ടമായെങ്കിലും ക്യാപ്​റ്റൻ ദിനേഷ്​ ചണ്ഡിമൽ (14), ഉപുൽ തരംഗ (17), ദാസൻ ശനക (15 ​േനാട്ടൗട്ട്​), തിസാര പെരേര (2​2 നോട്ടൗട്ട്​) എന്നിവർ ചേർന്ന്​ വിജയം ഉറപ്പാക്കി. ഇന്ത്യയുടെ വാഷിങ്​ടൺ സുന്ദറും യുസ്​വേ​ന്ദ്ര ചഹലും രണ്ട്​ വിക്കറ്റ്​ വീതം വീഴ്​ത്തി. ശർദുൽ ഠാകുറും ജയദേവ്​ ഉനദ്​കടും 12 ശരാശരിയിൽ റൺസ്​ വഴങ്ങി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:srilankatwenty twentymalayalam newssports newsCricket NewsIndia News
News Summary - Srilanka 175 runs to win in first twenty twenty-Sports news
Next Story