കൊളംബോ: വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഏകദിന കുപ്പായമഴിച്ചുവെച് ച് മടങ്ങുേമ്പാഴും ലസിത് മലിംഗ ഏറെ സന്തോഷവാനായിരുന്നു. രാജ്യത്തിനുവേണ്ടി ചെയ്യാനുള്ളതെല്ലാം ചെയ്തു തീർത്ത് യുവതലമുറക്കുവേണ്ടി മാറി നിൽക്കുന്നതിെൻറ ആഹ്ലാദം.
‘‘കഴിഞ്ഞ 15 വർഷമായി ഞാൻ ശ്രീലങ്കക്കായി കളിക്കുന്നു, ഏകദിനത്തിൽനിന്നു വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. എെൻറ സമയം കഴിഞ്ഞു, അതിനാൽ ഞാൻ പോകണം. കരിയറിൽ കഴിവിെൻറ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. യുവ ബൗളർമാർക്ക് രാജ്യത്തിനായി ഏെറ നേട്ടങ്ങൾ ൈകവരിക്കാൻ സാധിക്കും’’ -കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ മത്സരശേഷം മലിംഗ പറഞ്ഞു. ഞാൻ വളരെ സന്തോഷവാനാണ്. വിക്കറ്റുകളേക്കാളുപരി മത്സരം കാണാനായി ഇത്രയധികം ആളുകൾ എത്തിയത് ആഹ്ലാദവാനാക്കുന്നു -നിറഗാലറിയെ നോക്കി ലങ്കൻ പേസർ പറഞ്ഞു.
യോർക്കർ കിങ് എന്ന വിശേഷണം ശരിവെക്കുംവിധമായിരുന്നു വിടവാങ്ങൽ മത്സരത്തിലെ ലസിത് മലിംഗയുടെ പ്രകടനം. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ മലിംഗയുടെ യോർക്കറിൽ ലെഗ് സ്റ്റംപ് തെറിക്കുേമ്പാൾ ബംഗ്ലാദേശ് ഓപണറും നായകനുമായ തമീം ഇക്ബാൽ നിസ്സഹായനായിരുന്നു. ഒമ്പതാം ഒാവർ എറിയാനെത്തി മറ്റൊരു യോർക്കറിലൂടെ സൗമ്യ സർക്കാറിനെയും വീഴ്ത്തി കടുവകൾക്ക് ഇരട്ട പ്രഹരമേൽപിച്ചു. 42ാം ഒാവറിൽ എതിരാളിയുടെ അവസാന വിക്കറ്റും വീഴ്ത്തി മലിംഗ മത്സരവും ഏകദിന കരിയറും അവസാനിപ്പിച്ചു.