ദക്ഷിണാഫ്രിക്കയിൽ ലങ്കൻ മഹാത്ഭുതം; രണ്ടാം ടെസ്റ്റിൽ എട്ടു വിക്കറ്റ് ജയം
text_fieldsപോർട്ട് എലിസബത്ത്: കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ക്രിക്കറ്റിലെ മൂന്നു േഫാർമാറ് റിലും ഒരു പരമ്പരപോലും നേടാതെയാണ് ശ്രീലങ്ക ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് കളി ക്കാനെത്തുന്നത്. ടെസ്റ്റിലെ രണ്ടാം സ്ഥാനക്കാർക്കു മുന്നിൽ ‘പല്ലുകൊഴിഞ്ഞ’ സിംഹങ് ങൾ തകർന്നടിയുമെന്നായിരുന്നു പ്രവചനങ്ങളത്രയും. എന്നാൽ, രണ്ടാം ടെസ്റ്റും അവസാനി ച്ചതോടെ, ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ലങ്കക്കാർ.
പോരാട്ടവീര്യവും ഭാഗ്യവും കൊണ്ടുവന്ന ആദ്യ ടെസ്റ്റ് ജയത്തിനു പിന്നാലെ, രണ്ടാം ടെസ്റ്റിലും ആതിഥേയരെ മുട്ടുകുത്തിച്ച് പരമ്പര നേടി (2-0) ദക്ഷിണാഫ്രിക്കൻ മണ്ണിൽ ലങ്ക ചരിത്രമെഴുതി. ഒഷാഡ ഫെർണാണ്ടോയും കുശാൽ മെൻഡിസും അടിപതറാതെ പിടിച്ചുനിന്നപ്പോൾ, രണ്ടാം ടെസ്റ്റിൽ എട്ടു വിക്കറ്റിനാണ് ലങ്കൻ വിജയഭേരി. മൂന്നാം വിക്കറ്റിൽ ഇരുവരും പുറത്താകാതെ 163 റൺസിെൻറ കൂട്ടുകെെട്ടാരുക്കി ലങ്കയുടെ വിധി മാറ്റിമറിച്ചു. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ രാജ്യമെന്ന മായാത്ത റെക്കോഡ് ഇതോടെ ലങ്കക്ക് സ്വന്തം. സ്കോർ: ദക്ഷിണാഫ്രിക്ക-222, 154, ശ്രീലങ്ക-154, 197/2.
രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ കുശാൽ പെരേരയുടെ ഒറ്റയാൾ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഒരു വിക്കറ്റിന് തോൽപിച്ചിരുന്നു. 197 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ലങ്കക്ക് ഒാപണർമാരായ ദിമുത് കരുണരത്െനയെയും (19) ലാഹിരു തിരിമണെയെയും(10) തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ, മൂന്നാം വിക്കറ്റിൽ ഒരുമിച്ച ഫെർണാണ്ടോയും മെൻഡിസും പതാറാതെ പിടിച്ചുനിന്നു.
106 പന്തിൽ ഫെർണാണ്ടോ 75 റൺസെടുത്തപ്പോൾ മെൻഡിസ് 110 പന്തിൽ 84 റൺസെടുത്തു. മാറിമാറി ദക്ഷിണാഫ്രിക്കൻ ബൗളർമാർ തലങ്ങു വിലങ്ങും പന്തെറിഞ്ഞെങ്കിലും ഇരുവരും കീഴടങ്ങിയില്ല. ഒടുവിൽ രണ്ടര ദിവസംകൊണ്ട് ദക്ഷിണാഫ്രിക്കൻ പട തലതാഴ്ത്തി മടങ്ങി.
ആദ്യ ഇന്നിങ്സിൽ 68 റൺസ് ലീഡ് വഴങ്ങിയതിനു ശേഷമായിരുന്നു ശ്രീലങ്കയുടെ ഇൗ മടങ്ങിവരവ്. കുശാൽ മെൻഡിസ് മാൻ ഒാഫ് ദ മാച്ച് ആയപ്പോൾ കുശാൽ പെരേര പരമ്പരയിലെ താരമായി.