ലങ്കക്ക് ജയിക്കാൻ 306
text_fieldsകറാച്ചി: വർഷങ്ങൾക്കുശേഷം രാജ്യത്ത് അന്താരാഷ്ട്ര ഏകദിന മത്സരം തിരിച്ചെത്തിയപ് പോൾ പാകിസ്താൻ മോശമാക്കിയില്ല. കറാച്ചിയിലെ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏ കദിനത്തിൽ ശ്രീലങ്കക്കെതിരെ ആദ്യം ബാറ്റുചെയ്ത പാകിസ്താൻ ഏഴു വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തു.
11ാം ഏകദിന സെഞ്ച്വറി നേടിയ ബാബർ അസം (115), ഫഖർ സമാൻ (54) ഹാരിസ് സുഹൈൽ (40), ഇഫ്തികാർ അഹ്മദ് (32) എന്നിവരുടെ മികവിലാണ് പാകിസ്താൻ കൂറ്റൻ സ്കോർ അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ബാറ്റിങ് തകർച്ച നേരിടുകയാണ്. 10 ഓവർ പൂർത്തിയായപ്പോൾ നാലിന് 28 റൺസെന്ന നിലയിലാണ് സന്ദർശകർ. മൂന്നു വിക്കറ്റെടുത്ത ഉസ്മാൻ ഷിൻവാരിയാണ് ലങ്കൻ മുൻനിരയെ തകർത്തത്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
