ബുംറ എറിഞ്ഞു വീഴ്ത്തി; രോഹിത് അടിച്ചെടുത്തു, ഇന്ത്യക്ക് പരമ്പര
text_fieldsപല്ലേകലേ: മൂന്നാം ഏകദിനത്തിലും ലങ്കയുടെ വിധിയിൽ മാറ്റമൊന്നുമില്ല. അഖില ധനഞ്ജയ എന്ന മാന്ത്രിക സ്പിന്നറെ മുന്നിൽവെച്ച് കളിപിടിക്കാമെന്ന് പ്രതീക്ഷിച്ച ശ്രീലങ്കയെ ഒാപണർ രോഹിത് ശർമയുടെയും മഹേന്ദ്ര സിങ് ധോണിയുടെ തകർപ്പൻ ബാറ്റിങ്ങിലൂടെയും പിടിച്ചുകെട്ടി ഇന്ത്യയുടെ മൂന്നാം ജയം. തുടർ ജയങ്ങളോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ലങ്ക ഉയർത്തിയ 217 റൺസ്, സെഞ്ച്വറിയുമായി രോഹിത് ശർമയും (124) അർധസെഞ്ച്വറിയുമായി (67) ധോണിയും എളുപ്പം പിടിച്ചെടുത്തപ്പോൾ, ആറുവിക്കറ്റിന് ഇന്ത്യ ജയിച്ചു. നാലിന് 61 എന്നനിലയിൽ തകർച്ച നേരിട്ട ഇന്ത്യയെ സെഞ്ച്വറി കൂട്ടുകെട്ടിൽ ഇരുവരും കരകയറ്റുകയായിരുന്നു. ബുംറയുടെ അഞ്ചുവിക്കറ്റ് പ്രകടനത്തിലാണ് ലങ്കയെ 217 റൺസിന് ഇന്ത്യ ഒതുക്കിയത്.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രദ്ധയോടെ തുടങ്ങിയ ശ്രീലങ്കൻ ഒാപണർമാരെ പിരിച്ചത് ബുംറയാണ്. നാലാം ഒാവറിൽ ഡിക്വെല്ലയെ (13) പുറത്താക്കിയാണ് ബുംറ വിക്കറ്റ് വേട്ടക്ക് തുടക്കംകുറിച്ചത്. ബാറ്റുമായി ക്രീസിലെത്തിയ കുശാൽ മെൻഡിസും (1) ബുംറയുടെ പന്തിൽ പുറത്തായേതാടെ രണ്ടിന് 28 എന്നനിലയിൽ ലങ്ക തകർച്ച മണത്തിരുന്നു. എന്നാൽ, നിരോശൻ ഡിക്വെല്ലയും (36) ലാഹിരു തിരിമന്നയും (80) പിടിച്ചുനിന്നതോടെ ലങ്കയുടെ സ്കോർ പതുക്കെ ഉയർന്നു.

ചണ്ഡിമലിനെ പാണ്ഡ്യയും തിരിമന്നയെ ബുംറയും പുറത്താക്കിയോടെ ലങ്ക വീണ്ടും പതറി. പിന്നീടു വന്നവരിൽ ആർക്കും കാര്യമായി പിടിച്ചുനിൽക്കാനായില്ല. എയ്ഞ്ചലോ മാത്യൂസ് (11), ക്യാപ്റ്റൻ ചമര കപുഗേദര (14), അഖില ധനഞ്ജയ (2), ദുഷ്മന്ത ചമീര (6) എന്നിവർ പെെട്ടന്ന് പുറത്താവുകയായിരുന്നു. മിലിന്ദ ശ്രീവർധൻ (29) മധ്യനിരയിൽ അൽപമൊന്ന് പിടിച്ചുനിന്നേതാടെ സ്കോർ 200 കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
