Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഎ​ട്ടാം വി​ക്ക​റ്റി​ൽ...

എ​ട്ടാം വി​ക്ക​റ്റി​ൽ ധോ​ണി​യും ഭു​വ​നേ​ശ്വറും രക്ഷകരായി; വിജയം പൊ​രു​തി നേ​ടി ഇ​ന്ത്യ

text_fields
bookmark_border
എ​ട്ടാം വി​ക്ക​റ്റി​ൽ ധോ​ണി​യും ഭു​വ​നേ​ശ്വറും രക്ഷകരായി; വിജയം പൊ​രു​തി നേ​ടി ഇ​ന്ത്യ
cancel
പല്ലേകലെ: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ്​ മത്സരത്തിലും ഇന്ത്യക്ക്​ ജയം. തോൽവിയിലേക്ക്​ നീങ്ങിയ ഇന്ത്യയെ എട്ടാം വിക്കറ്റിൽ എം.എസ്​. ധോണിയും (68 പന്തിൽ 45) ഭുവനേശ്വർ കുമാറും (80 പന്തിൽ 53) ചേർന്ന കൂട്ടുകെട്ടാണ്​ വിജയത്തിലേക്ക്​ നയിച്ചത്​. മഴ കാരണം 47 ഒാവറാക്കി ചുരുക്കിയ മത്സരത്തിൽ ലങ്ക ഉയർത്തിയ 231 റൺസി​​െൻറ വിജയ ലക്ഷ്യം 44 ഒാവറിൽ ഏഴ്​ വിക്കറ്റ്​ നഷ്​ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 54 റൺസ്​ വഴങ്ങി ആറ്​ വിക്കറ്റെടുത്ത ധനഞ്​ജയയാണ്​ ഇന്ത്യയെ കുഴക്കിയത്​. ഇന്ത്യൻ നിരയിൽ ഒാപണർമാരായ രോഹിത്​ ശർമയും (54) ശിഖാർ ധവാനും (49) മികച്ച ബാറ്റിങ്​ പുറത്തെടുത്തു. 
 

വിക്കറ്റ്​ നഷ്​ടമാവാതെ 109 എന്ന നിലയിൽനിന്നാണ്​ ഇന്ത്യ ഏഴിന്​ 131ലേക്ക്​ കൂപ്പുകുത്തിയത്​. രാഹുൽ (നാല്​), ജാദവ്​ (ഒന്ന്​), കോഹ്​ലി (നാല്​), പാണ്ഡ്യ (പൂജ്യം), അക്​സാർ പ​േട്ടൽ (ആറ്​) എന്നിവർ നിരാശപ്പെടുത്തി. ​നേരത്തേ, ആദ്യം ബാറ്റ്​ ചെയ്​ത ശ്രീലങ്ക നിശ്ചിത ഒാവറിൽ എട്ടു​ വിക്കറ്റ്​ നഷ്​ടത്തിൽ 236 റൺസെടുത്തെങ്കിലും മഴമൂലം 47 ഒാവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യയുടെ ലക്ഷ്യം 231 ആയി പുനർനിർണയിക്കുകയായിരുന്നു. 43 റൺസ്​ വഴങ്ങി നാലു വിക്കറ്റ്​ വീഴ്​ത്തിയ ജാസ്​പ്രീത്​ ബൂംറയാണ്​ ലങ്കയെ ചെറിയ സ്​കോറിൽ ഒതുക്കിയത്​. 
 

സ്വന്തം നാട്ടിലെ തുടർതോൽവികൾ വിവാദമായ പശ്ചാത്തലത്തിൽ ശ്ര​ദ്ധയോടെയാണ്​ ലങ്കൻ ബാറ്റ്​സ്​മാന്മാർ തുടങ്ങിയത്​. ഒരറ്റത്ത്​ നിരോഷൻ ഡിക്കാവെല്ല (31) ആക്രമിച്ച്​ കളിച്ചെങ്കിലും മറുവശത്ത്​ ഗുണതില​ക (19) ചുവടുറപ്പിക്കാൻ ശ്രമിച്ചു. സ്​കോർ 41ൽനിൽക്കെ ഡിക്കാവെ​ല്ലയെ പുറത്താക്കി ബൂംറ ആദ്യ പ്രഹരമേൽപിച്ചു. മെൻഡിസിനെ കൂട്ടുപിടിച്ച്​ ഗുണതിലകെ രക്ഷാപ്രവർത്തനത്തിന്​ ശ്രമിച്ചെങ്കിലും 14ാം ഒാവറിൽ രണ്ടാം വിക്കറ്റ്​ വീണു. ചഹലി​​െൻറ പന്തിൽ മുന്നോട്ടുകയറിയടിക്കാനുള്ള ഗുണതിലകയുടെ ശ്രമം ​വിക്കറ്റിന്​ പിന്നിൽ ധോണി അവസാനിപ്പിച്ചു. ​
 
സിരിവര്‍ധനയുടെ ബാറ്റിങ്
 

ടെസ്​റ്റ്​ ശൈലിയിൽ പരുങ്ങിയ മെൻഡിസ്​ 48 പന്തിൽ 19 റൺസെടുത്ത്​ പുറത്തായി. നായക​​​െൻറ ഉത്തരവാദിത്തം ഒരിക്കൽക്കൂടി മറന്ന ഉപുൽ തരംഗക്ക്​ ഒമ്പത്​ റൺസി​​​െൻറ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അഞ്ചിന്​ 121 എന്ന നിലയിൽ പരുങ്ങിയ ലങ്കയെ ആറാം വിക്കറ്റിൽ സിരിവർധനയും (40) കപ്പുഗേദരയും (40) ചേർന്ന്​ 200 കടത്തുകയായിരുന്നു. 91 റൺസ്​ നീണ്ട ഇൗ കൂട്ടുകെട്ടില്ലായിരുന്നെങ്കിൽ ലങ്കയുടെ അവസ്​ഥ ദയനീയമായേനെ. ഏഞ്ചലോ മാത്യൂസ്​ 20 റൺസെടുത്ത്​ പുറത്തായി. ചമീര (ആറ്​), ഫെർണാണ്ടോ (മൂന്ന്​) എന്നിവർ പുറത്താകാതെനിന്നു. യുസ്​വേന്ദ്ര ചഹൽ രണ്ടു വിക്കറ്റ്​ വീഴ്​ത്തിയപ്പോൾ ഹർദിക്​ പാണ്ഡ്യയും അക്​സാർ പ​േട്ടലും ഒാരോ വിക്കറ്റെടുത്തു. ആറ്​ വിക്കറ്റെടുത്ത അഖില ധനഞ്​യനാണ്​ കളിയിലെ കേമൻ. ധനഞ്​ജയ​​െൻറ മൂന്നാം ഏകദിന മത്സരമാണിത്​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsSri Lanka v IndiaPallekele2nd ODI
News Summary - Sri Lanka v India, 2nd ODI, Pallekele- Sports news
Next Story