പാ​കി​സ്​​താ​ൻ പ​ര്യ​ട​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ ശ്രീ​ല​ങ്ക

00:01 AM
20/09/2019
കൊ​ളം​ബോ: താ​ര​ങ്ങ​ൾ ഭീ​ക​ര​വാ​ദി​ക​ളു​ടെ ല​ക്ഷ്യ​മാ​യേ​ക്കു​മെ​ന്ന ഭീ​തി​ക്കി​ട​യി​ലും പാ​കി​സ്​​താ​ൻ പ​ര്യ​ട​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്. ചൊ​വ്വാ​ഴ​്​​ച പാ​കി​സ്​​താ​നി​ലേ​ക്ക്​ പു​റ​പ്പെ​ടു​ന്ന​തി​ന്​ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം എ​ല്ലാ അ​നു​മ​തി​യും ന​ൽ​കി​യ​താ​യി ബോ​ർ​ഡ്​ സെ​ക്ര​ട്ട​റി മോ​ഹ​ൻ ഡി ​സി​ൽ​വ പ​റ​ഞ്ഞു.

പ​ര്യ​ട​നം നി​ശ്ച​യി​ച്ച​പോ​ലെ ന​ട​ക്കു​മെ​ന്നും താ​ൻ ഉ​ൾ​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ ടീ​മി​നൊ​പ്പം പ​ര്യ​ട​ന​ത്തി​ലു​ണ്ടാ​വു​മെ​ന്നും മോ​ഹ​ൻ വ്യ​ക്​​ത​മാ​ക്കി. 27ന്​ ​ക​റാ​ച്ചി​യി​ലാ​ണ്​ ആ​ദ്യ ഏ​ക​ദി​നം. 
Loading...
COMMENTS