കൊളംബോ: മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ 122 റൺസിെൻറ കൂറ്റൻ ജയവുമായി ശ്രീലങ ്ക ഏകദിന പരമ്പര തൂത്തുവാരി. ആദ്യം ബാറ്റുചെയ്ത ലങ്ക എയ്ഞ്ചലോ മാത്യൂസ് (87), കുശാൽ മെ ൻഡിസ് (54), ദിമുത് കരുണരത്ന (46), കുശാൽ പെരേര (46) എന്നിവരുടെ മികവിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 294 റൺസെടുത്തു.
ബംഗ്ലാദേശിെൻറ മറുപടി 36 ഒാവറിൽ 172 റൺസിന് അവസാനിച്ചു. ബംഗ്ലാ നിരയിൽ സൗമ്യ സർക്കാറും (69) വാലറ്റക്കാരൻ തജിയുൽ ഇസ്ലാമും (38 നോട്ടൗട്ട്) മാത്രമാണ് പൊരുതിയത്. അനാമുൽ ഹഖും (14) മുഷ്ഫിഖുർ റഹീം (14) മാത്രമാണ് ശേഷിക്കുന്നവരിൽ രണ്ടക്കം കടന്നത്. ലങ്കക്കായി ദസുൻ ഷനാക മൂന്നും കസുൻ രജിത, ലഹിരു കുമാര എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.