കറാച്ചി: പാകിസ്താനിൽ ട്വൻറി20 ക്രിക്കറ്റ് കളിക്കാനുള്ള തീരുമാനത്തിൽനിന്നും ശ്രീലങ്ക പിന്മാറി. പാകിസ്താൻ ക്രിക്കറ്റ് ബോർഡിെൻറ ക്ഷണപ്രകാരം ഒക്ടോബറിൽ നടത്താനിരുന്ന പര്യടനത്തിൽനിന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പിന്മാറിയത്. കഴിഞ്ഞദിവസം ലാഹോറിലുണ്ടായ സ്ഫോടനത്തെ തുടർന്നാണ് ക്രിക്കറ്റ് നയതന്ത്രം പുനഃസ്ഥാപിക്കാനുള്ള ശ്രമം പരാജയമായത്. പാക് ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാൻ ഷഹരിയാർ ഖാൻ ഇക്കാര്യം സ്ഥിരീകരിച്ചു.
ഇംഗ്ലണ്ടിൽ നടന്ന െഎ.സി.സി ചാമ്പ്യൻസ് ട്രോഫി ടൂർണമെൻറിനിടെയാണ് 2009 തീവ്രാദ ആക്രമണത്തിനു പിന്നാെല നിലച്ചുപോയ ക്രിക്കറ്റ് പരമ്പര പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. ഇരു ക്രിക്കറ്റ് ബോർഡുകളും ഇക്കാര്യം ചർച്ചചെയ്ത ശേഷം സർക്കാറിെൻറ അനുമതിയോടെ മറുപടി നൽകുമെന്നായിരുന്നു ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നത്. 2009ൽ ലങ്കൻ ടീമിനുനേരെ നടന്ന ആക്രമണത്തിനുശേഷം പാക് മണ്ണിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടന്നിട്ടില്ല. ഇത് പുനരാരംഭിക്കാനുള്ള ശ്രമത്തിനാണ് ഇപ്പോൾ തിരിച്ചടി നേരിട്ടത്.