ലങ്കക്ക് ലോകകപ്പ് യോഗ്യത
text_fieldsദുബൈ: 2019 ക്രിക്കറ്റ് ലോകകപ്പിന് നേരിട്ട് യോഗ്യതനേടുന്ന അവസാനത്തെ ടീമായി ശ്രീലങ്കയും. കഴിഞ്ഞദിവസം ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിൽ വെസ്റ്റിൻഡീസ് തോറ്റതോടെയാണ് ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിന് ശ്രീലങ്ക ബെർത്ത് ഉറപ്പിച്ചത്.
ഒാൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ഏഴുവിക്കറ്റിനാണ് കരീബിയൻ സംഘം തോറ്റത്. ഇതോടെ, 86 പോയൻറുള്ള ശ്രീലങ്കെയ സെപ്റ്റംബർ 30നകം മറികടന്ന് നേരിട്ട് ലോകകപ്പ് േയാഗ്യത എന്ന മോഹം പൊലിയുകയായിരുന്നു. ഇംഗ്ലണ്ട്, ഇന്ത്യ, ആസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യതനേടിയ മറ്റു ടീമുകൾ.
പത്ത് ടീമുകൾ കളിക്കുന്ന ടൂർണമെൻറിലേക്ക് അടുത്തവർഷം നടക്കുന്ന യോഗ്യത മത്സരത്തിലൂടെയാണ് ശേഷിക്കുന്ന രണ്ട് ടീമുകൾ യോഗ്യതനേടുക. യോഗ്യത മത്സരത്തിൽ ആദ്യ രണ്ട് സ്ഥാനക്കാരിൽ ഒന്നാവാനായാൽ വെസ്റ്റിൻഡീസിന് ലോകകപ്പ് കളിക്കാമെന്ന് െഎ.സി.സി പറഞ്ഞു.
