കൊളംബോ: ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ ധനഞ്ജയ ഡിസില്‍വയുടെ അച്ഛന്‍ വെടിയേറ്റു മരിച്ചു. ശ്രീലങ്കയിലെ പ്രദേശിക രാഷ്ട്രീയക്കാരനായ രഞ്ജനാ കൊളംബോക്കടുത്ത് രത്മലനയില്‍ വ്യാഴാഴ്ച രാത്രിയാണ് വെടിയേറ്റ് മരിച്ചത്.
ശ്രീലങ്കന്‍ ദേശീയ ടീമിനൊപ്പം വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി ധനഞ്ജയ ഡിസില്‍വ പുറപ്പെടാനിരിക്കെയാണ് പിതാവിൻറെ മരണം. ഇതോടെ
മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ നിന്നും ധനഞ്ജയ ഡിസില്‍വ പിന്മാറി.