കൊളംബോ: ശ്രീലങ്ക പ്രസിഡൻറ് ഇലവനെതിരായ ദ്വിദിന സന്നാഹ മത്സരത്തിൽ ആദ്യ ദിനം ഇന്ത്യക്ക് മുൻതൂക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പ്രസിഡൻറ് ഇലവനെ 187 റൺസിന് പുറത്താക്കിയ ഇന്ത്യ, 135ന് മൂന്ന് എന്ന നിലയിലാണ്. 34 റൺസുമായി ക്യാപ്റ്റൻ വിരാട് കോഹ്ലിയും 30 റൺസുമായി അജിൻക്യ രഹാനെയുമാണ് ക്രീസിൽ.
നാലുവിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജദേജയുമാണ് പ്രസിഡൻറ് ഇലവനെ 187ൽ ഒതുക്കിയത്. കൗശൽ സിൽവയുടെ (4) വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. എന്നാൽ, ധനുഷ്ക ഗുണതിലകയും(74) ലാഹിരു തിരിമണ്ണെയും (59) പിടിച്ചുനിന്നതോടെ ഒന്നിന് 139 എന്ന നിലയിൽ ശക്തമായ സ്കോറിലേക്ക് പ്രസിഡൻറ് ഇലവൻ നീങ്ങി. ഇൗ കൂട്ടുകെട്ട് തകർത്ത് ജദേജ ഇന്ത്യയെ വീണ്ടും കളിയിലേക്കെത്തിച്ചു. പിന്നീടിറങ്ങിയവരിൽ സന്ദുൻ വീരകോടി (10) മാത്രമാണ് രണ്ടക്കം കണ്ടത്. 48 റൺസെടുക്കുന്നതിനിടെ ബാക്കി മുഴുവൻ വിക്കറ്റും വീണതോടെ പ്രസിഡൻറ് ഇലവൻ 187ന് കൂടാരം കയറി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അഭിനവ് മുകുന്ദിനെ (0) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും പരിക്കുമാറി തിരിച്ചെത്തിയ ലോകേഷ് രാഹുൽ (54) അർധസെഞ്ച്വറിയുമായി മികച്ച തുടക്കം നൽകി. ചേതേശ്വർ പുജാര 12 റൺസെടുത്തു പുറത്തായി. പിന്നീടാണ് കോഹ്ലി(34) അജിൻക്യ രഹാനെ (30) സഖ്യം സ്കോർ ഉയർത്തുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 12:32 AM GMT Updated On
date_range 2017-07-22T06:45:58+05:30സന്നാഹം: ലോകേഷ് രാഹുലിന് അർധസെഞ്ച്വറി; ഇന്ത്യക്ക് മേൽക്കൈ
text_fieldsNext Story