ബിഗ് ബോസ് വിടുകയാണെങ്കിൽ ശ്രീശാന്ത് 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും

14:17 PM
20/09/2018

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്ന് ഒഴിയുകയാണെങ്കിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും. ചൊവ്വാഴ്ച നടന്ന എപ്പിസോഡിൽ ശ്രീശാന്ത് മറ്റൊരു മത്സരാർഥിയായ സോമി ഖാനുമായി തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് ഷോ വിടുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. 

ഇടക്ക് വെച്ച് നിർത്തിപ്പോവുകയാണെങ്കിൽ കളേഴ്സ് ടെലിവിഷന് ഈ തുക നൽകുമെന്നാണ് കരാറിലുള്ളത്. നേരത്തേ ജലക് ദിഖ്ല ജാ എന്ന ഷോയും ശ്രീശാന്ത് ഇടക്ക് വെച്ച് നിർത്തിപ്പോയിരുന്നു. 
 

Loading...
COMMENTS