ഞാൻ ഇപ്പോഴും ബി.ജെ.പിയിൽ​ -ശ്രീശാന്ത്​

20:21 PM
24/03/2019

കഴക്കൂട്ടം: താൻ ഇപ്പോഴും ബി.ജെ.പിയിൽ തന്നെയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം എസ്​. ശ്രീശാന്ത്​. കഴിഞ്ഞ ദിവസം ശശി തരൂരിനെ തിരുവനന്തപുരത്ത് നേരിൽ കണ്ടതിനു ശേഷം കോൺഗ്രസിലേക്ക്​ പോകുന്നു എന്ന അഭ്യൂഹങ്ങൾ വന്നതിനെ തുടർന്നായിരുന്നു ശ്രീശാന്തി​​െൻറ പ്രതികരണം.

ശശി തരൂരിനോട് ബഹുമാനമാണ്. കേസിൽ  പെട്ടപ്പോൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതിന് നന്ദി പറയാനാണ് പോയത്. സ്വാഭാവികമായും കളിയിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട്പോകാനാണ്​ ശ്രമിക്കുന്നത്. കോടതി വിധി  അനുകൂലമായപ്പോൾ മുതിർന്ന താരങ്ങൾ വിളിച്ച് സംസാരിച്ചിരുന്നു. ആറു വർഷം കാത്തിരുന്നു, 90 ദിവസം കൂടി കാത്തിരിക്കാൻ മുതിർന്ന താരങ്ങൾ പറഞ്ഞു.

ബി.ജെ.പി കാര്യകർത്താ എന്നനിലയിൽ തെരഞ്ഞെടുപ്പ്  പ്രചാരണത്തി​​െൻറ ചുമതല നൽകിയാൽ പ്രവർത്തിക്കും എന്നും താരം മാധ്യമങ്ങളോട്  പറഞ്ഞു. തിരുവനന്തപുരം സ്​പോർട്​സ്​ ഹബ്ബിൽ കുട്ടികൾക്കായുള്ള സമ്മർ ക്ലാസി​​െൻറ ഉദ്​ഘാടനത്തിനെത്തിയതായിരുന്നു ശ്രീശാന്ത്​. 

Loading...
COMMENTS