ശ്രീശാന്തിനെതിരെ അപ്പീൽ നൽകുമെന്ന് ബി.സി.സി.െഎ
text_fields
ന്യൂഡൽഹി: ബി.സി.സി.െഎ ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹൈകോടതി ഉത്തരവിെൻറ പിൻബലത്തിൽ ദേശീയ ടീമിലിടം നേടാമെന്ന മലയാളി താരം എസ്. ശ്രീശാന്തിെൻറ മോഹങ്ങൾക്ക് തിരിച്ചടി. ശ്രീശാന്തിനെതിരെ കേരള ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് ബി.സി.സി.െഎ വൃത്തങ്ങൾ സൂചിപ്പിച്ചു. കോടതി ഉത്തരവിനെ കുറിച്ച് ബി.സി.സി.െഎയുടെ നിയമോപദേശക സംഘം പഠിച്ചു.
കേരള ഹൈകോടതിയുടെ സിംഗ്ൾ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിക്കുമെന്നും അവർ പറഞ്ഞു. കോഴക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്തിന് ബി.സി.സി.െഎ ഏർെപ്പടുത്തിയ ആജീവനാന്ത വിലക്ക് പിൻവലിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. ബി.സി.സി.െഎക്കെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. വീണ്ടും അപ്പീൽ നൽകുന്നതോടെ 34കാരനായ ശ്രീശാന്തിന് ക്രിക്കറ്റ് കളിക്കണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരും.
