Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീലങ്കക്ക്​...

ശ്രീലങ്കക്ക്​ ബാറ്റിങ്ങ്​ തകർച്ച; അഞ്ച്​ വിക്കറ്റുകൾ നഷ്​ടം

text_fields
bookmark_border
sreelanka
cancel

ഗാലെ: ഗാലെ അന്താരാഷ്​ട്ര സ്​റ്റേഡിയത്തിൽ ഇന്ത്യയുടെ റൺമലക്ക്​ മുന്നിൽ ലങ്കക്ക്​ മുട്ടുവിറക്കുന്നു. ബാറ്റ്​സ്​മാന്മാരുടെ ആധിപത്യത്തിനു പിന്നാലെ ബൗളർമാരും അരങ്ങുവാണ മത്സരത്തിൽ രണ്ടാംദിനം കളി അവസാനിക്കു​​േമ്പാൾ അഞ്ചിന്​ 154 എന്ന നിലയിലാണ്​ ലങ്ക. ധവാ​​െൻറയും പുജാരയുടെയും തകർപ്പൻ സെഞ്ച്വറിക്കു പിന്നാലെ രഹാനെയും ഹാർദിക്​ പാണ്ഡ്യയും അർധ സെഞ്ച്വറി കുറിച്ചപ്പോൾ ലങ്കക്ക്​ മുന്നിൽ ഇന്ത്യ ​െവച്ചുനീട്ടിയത്​ 600 റൺസി​​െൻറ കൂറ്റൻ സ്​കോർ. ഫോളോഒാൺ ഒഴിവാക്കണമെങ്കിൽ ശ്രീലങ്കക്ക്​ 247 റൺസുകൂടി എടുക്കണം. 54 റൺസുമായി എയ്​ഞ്ചലോ മാത്യൂസും ആറു റൺസുമായി ദിൽ റുവാൻ പെരേരയുമാണ്​ ക്രീസിൽ. മുഹമ്മദ്​ ഷമി രണ്ടും ഉമേഷ്​ യാദവും ആർ. അശ്വിനും ​ഒാരോ വിക്കറ്റും നേടി. ​സ്​കോർ: ഇന്ത്യ-600ന്​ പുറത്ത്​, ശ്രീലങ്ക 154/5. 

രണ്ടാം ദിനവും റൺ​സുയർത്തി ഇന്ത്യ
399 എന്ന നിലയിൽ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക്​ പുജാരയുടെ (153) വിക്കറ്റാണ്​ ​ ആദ്യം നഷ്​ടമാവുന്നത്​. നുവാൻ പ്രദീപി​​െൻറ പന്ത്​ ബാറ്റിൽതട്ടി വിക്കറ്റ്​ കീപ്പർ ഡിക്​വെല്ലയുടെ ​ഗ്ലൗവിൽ ഒതുങ്ങുകയായിരുന്നു. അർധസെഞ്ച്വറിയും കടന്ന്​ നിൽക്കവെ രഹാനെയെയും (57) പിന്നാലെ വിക്കറ്റ്​ കീപ്പർ വൃദ്ധിമാൻ സാഹയെയും (16) പുറത്താക്കിയ​േതാടെ ഇന്ത്യയുടെ ഇന്നിങ്​സ്​ അവസാന​ത്തിലേക്ക്​ നീങ്ങുകയാണെന്ന്​ തോന്നിച്ചിരുന്നു. എന്നാൽ, ഒാൾറൗണ്ടർ ആർ. അശ്വിനും അരങ്ങേറ്റംകുറിച്ച ഹാർദിക്​ പാ​െണ്ഡയും മധ്യനിരയിൽ റൺസ്​ ചലിപ്പിച്ചു. ഏഴു ഫോറുമായി അശ്വിൻ 47 റൺസെടുത്തപ്പോൾ മൂന്ന്​ സിക്​സും അഞ്ചു ഫോറും അതിർത്തികടത്തി പാണ്ഡെ (51) റൺസ്​ കുറിച്ചത്​ കന്നി അർധ സെഞ്ച്വറിയായിരുന്നു. ഇതോടെ ഇന്ത്യൻ സ്​കോർ 600ലേക്ക്​ കുതിച്ചു. വാലറ്റത്ത്​ രവീന്ദ്ര ജദേജ 15ഉം മുഹമ്മദ്​ ഷമി 30ഉം റൺസെടുത്തപ്പോൾ, ഉമേഷ്​ യാദവ്​ 11 റൺസെടുത്തു പുറത്താകാതെ നിന്നു. ആറു വിക്കറ്റ്​ വീഴ്​ത്തിയ പ്രദീപാണ്​ ശ്രീലങ്കൻ ബൗളിങ്ങിൽ തിളങ്ങിയത്​. 

തകർന്ന്​ തുടങ്ങി ശ്രീലങ്ക 
തകർച്ചയോടെയായിരുന്നു ലങ്കൻ ബാറ്റിങ്ങി​​െൻറ തുടക്കം. ഉമേഷ്​ യാദവി​​െൻറ രണ്ടാം ഒാവറിൽ ദിമുത്ത്​ കരുണരത്​നെ (2) എൽ.ബിയിൽ കുരുങ്ങി. ഡി.ആർ.എസിലൂടെ രക്ഷപ്പെടാൻ താരം ശ്രമിച്ചെങ്കിലും വിധി എതിരായതോടെ പവലിയനിലേക്ക്​ മടങ്ങി. പിന്നാലെ, ഷമിയും അക്കൗണ്ട്​ തുറന്നു. ധനുഷ്​ക ഗുണതിലകയെയും (16) കുശാൽ മെൻഡിസിനെയും (0) ഒരോവറിൽ പുറത്താക്കിയ​േതാടെ ശ്രീലങ്ക തകർച്ച മണത്തു. മറുവശത്ത്​ ഒാപണർ ഉപുൽ തരങ്ക അർധ സെഞ്ച്വറിയുമായി (64) നിലയുറപ്പിക്കുന്നതിനിടയിൽ റണ്ണൗട്ടായി പുറത്തായി. വിക്കറ്റ്​ കീപ്പർ നിരോശൻ ഡിക്​വെല്ലയെ (8) അ​ശ്വിനും പുറത്താക്കി​യതോടെ ശ്രീലങ്ക ​േ​ഫാളോഒാൺ ഭീഷണിയിലാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lankamalayalam newssports newsCricket News1st TestIndia News
News Summary - sreelanka lost three wickets-sports news
Next Story