കെ.സി.എക്ക് പേടിവേണ്ട, സ്പോർട്സ് ഹബ് പൂർണ സജ്ജം
text_fieldsതിരുവനന്തപുരം: സ്പോർട്സ് ഹബ്ബിനെതിരെ (ഗ്രീൻഫീൽഡ്) കേരള ക്രിക്കറ്റ് അസോസിയേഷൻ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ ഇന്ത്യ-വെസ്റ്റിൻഡീസ് പരമ്പരക്ക് മുന്നേ പരിഹരിക്കുമെന്നും ഇക്കാര്യത്തിൽ കെ.സി.എക്ക് പേടി വേണ്ടെന്നും സ്പോർട്സ് ഹബ് സി.ഒ.ഒ അജയ് പത്മനാഭൻ. ഏത് സമയത്തും അന്താരാഷ്ട്ര ടൂർണമെൻറ് നടത്താൻ കഴിയുന്ന സ്ഥിതിയിലാണ് സ്റ്റേഡിയം. കെ.സി.എ ആവശ്യപ്പെടുന്ന എല്ലാ സൗകര്യവും സ്റ്റേഡിയത്തിലുണ്ട്. അവ പൂർത്തീകരിച്ച് നൽകാൻ മാനേജ്മെൻറിന് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച സ്റ്റേഡിയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് പ്രമുഖ സ്പോർട്സ് ഗ്രൗണ്ട് ആർകിടെക്ട് റാം സുബ്രഹ്മണ്യവുമായി സ്പോർട്സ് ഹബ് അധികൃതരും കെ.സി.എ ഭാരവാഹികളും ചർച്ച നടത്തി.
