Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡു​െപ്ലസിസും അംലയും...

ഡു​െപ്ലസിസും അംലയും മിന്നി; ശ്രീലങ്കയെ മുക്കി ദക്ഷിണാഫ്രിക്ക

text_fields
bookmark_border
south-africa
cancel

ചെസ്​റ്റർ ലീ സ്​ട്രീറ്റ്​: ഒമ്പത്​ വിക്കറ്റി​​െൻറ ഉജ്ജ്വല ജയവുമായി ശ്രീലങ്കയുടെ സെമി സ്വപ്​നങ്ങൾക്കുമേൽ കര ിനിഴൽ വീഴ്​ത്തി ദക്ഷിണാഫ്രിക്ക. മൂന്നു​ വിക്കറ്റ്​ വീതം വീഴ്​ത്തിയ ഡ്വൈൻ പ്രി​േട്ടാറിയസി​​െൻറയും മോറിസി​​ െൻറയും മികവിൽ ശ്രീലങ്കയെ 203ന്​ എറിഞ്ഞൊതുക്കിയ ദക്ഷിണാഫ്രിക്ക 37.2 ഒാവറിൽ ഒരു വിക്കറ്റ്​ മാത്രം നഷ്​ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഫാഫ്​ ഡുപ്ലെസിസും (96 നോട്ടൗട്ട്​) ഹാഷിം അംലയും (80 നോട്ടൗട്ട്​) അർധസെഞ്ച്വറിയുമായി ടീമിനെ അനായാസം വിജയത്തിലെത്തിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന്​ 175 റൺസാണ്​ അടിച്ചുകൂട്ടിയത്​. ക്വിൻറൺ ഡികോക്​​ (15) മാത്രമാണ്​ പുറത്തായ ദക്ഷിണാഫ്രിക്കൻ ബാറ്റ്​സ്​മാൻ. ലസിത്​ മലിംഗക്കാണ്​ വിക്കറ്റ്​.


30 റൺസ്​ വീതമെടുത്ത കുശാൽ പെ​േരരയും അവിഷ്​ക ഫെർണാണ്ടോയുമാണ്​ ലങ്കയുടെ ടോപ്​സ്​കോറേഴ്​സ്​. ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക്​ ഇന്നിങ്​സി​​െൻറ ആദ്യ പന്തിൽതന്നെ ​ആദ്യ വിക്കറ്റ്​ നഷ്​ടമായി. നായകൻ ദിമുത്​ കരുണരത്​ന (0) ഡുപ്ലെസിസിന്​ ക്യാച്ച്​ നൽകി ഗോൾഡൻ ഡക്കായി തിരികെ നടന്നു​. രണ്ടാം വിക്കറ്റിൽ പെരേരയും ഫെർണാണ്ടോയും ചേർന്ന്​ 67 റൺസ്​ ചേർത്ത്​ മികച്ച രീതിയിൽ മുന്നോട്ടു നീങ്ങു​േമ്പാൾ പ്രി​േട്ടാറിയസ്​ ആദ്യ പ്രഹര​േമൽപിച്ചു. പത്താം ഒാവറി​​െൻറ അഞ്ചാം പന്തിൽ ഫെർണാണ്ടോ​ ഡുപ്ലെസിയുടെ ​ൈകകളിൽ അവസാനിച്ചു​. 12ാം ഒാവറിൽ മടങ്ങിയെത്തിയ പ്രി​േട്ടാറിയസ്​ പെരേരയെയും മടക്കി. പിന്നാലെ വന്ന കളിക്കാർക്കാർക്കും തന്നെ 30 റൺസിൽ കൂടുതലുള്ള കൂട്ടു​െകട്ട്​ പടുത്തുയർത്താൻ സാധിച്ചില്ല. കൃത്യമായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ വിക്കറ്റ്​ വീഴ്​ത്തുകകൂടി ചെയ്​തതോടെ ശ്രീലങ്കൻ സ്​കോർ 203ൽ ഒതുങ്ങി.


കുശാൽ മെൻഡിസ്​ (23), ധനഞ്​ജയ ഡിസിൽവ (24), തിസാര പെരേര (21), ജീവൻ മെൻഡിസ്​ (18), ഇസുരു ഉഡാന (17), ആഞ്ചലോ മാത്യൂസ്​ (11) എന്നിവർ രണ്ടക്കം കടന്നെങ്കിലും മികച്ച കൂട്ടുകെട്ടുകൾ പിറക്കാതെ പോയത്​ ലങ്കയുടെ തകർച്ചക്ക്​ കാരണമായി. കാഗിസോ റബാദ രണ്ടുവിക്കറ്റെടുത്തു. പ്രി​േട്ടാറിയസാണ്​ കളിയിലെ താരം.
നുവാൻ പ്രദീപിനു പകരം സുരംഗ ലക്മൽ ലങ്കൻ ടീമിൽ ഇടംപിടിച്ചു. ലുങ്കി എൻഗിഡി, ഡേവിഡ് മില്ലർ എന്നിവർക്ക്​ പകരം പ്രി​േട്ടാറിയസ്, ജെ.പി. ഡുമിനി എന്നിവർ ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019South Africa VsSreelanka
News Summary - South Africa Vs Sreelanka in ICC world cup 2019
Next Story