സെഞ്ചൂറിയൻ: ഇന്ത്യൻ ടീമിെൻറ പര്യടനത്തിെൻറ ആദ്യ പകുതി പിന്നിട്ടപ്പോൾ പരിക്കും പരിക്കിന്മേൽ പരിക്കുംമൂലം ഗതികെട്ട അവസ്ഥയിലായിരുന്നു ദക്ഷിണാഫ്രിക്ക. ടെസ്റ്റ് പരമ്പര കഴിഞ്ഞ് ഏകദിന മത്സരങ്ങളെത്തിയപ്പോഴേക്കും ടീമിെൻറ നെടുന്തൂണുകളായ ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിക്കും എ.ബി. ഡിവില്ലിയേഴ്സിനും പരിക്കേറ്റു. പിറകെ തട്ടുപൊളിപ്പൻ ബാറ്റ്സ്മാൻ കൂടിയായ വിക്കറ്റ് കീപ്പർ ക്വിൻറൺ ഡികോകുംകൂടി പരിക്കേറ്റ് ടീമിന് പുറത്തായതോടെ ദക്ഷിണാഫ്രിക്ക അക്ഷരാർഥത്തിൽ ബാക്ക്ഫൂട്ടിലായിരുന്നു.
എന്നാൽ, ഇക്കാര്യത്തിലെങ്കിലും ഭാഗ്യം ആതിഥേയർക്കൊപ്പമായിരുന്നു. ശരിക്കും ഉർവശീശാപം ഉപകാരമായ അവസ്ഥ. ഡികോക്കിന് പകരമെത്തിയ ഹെൻറിക് ക്ലാസനെന്ന 26കാരനാണ് ഏകദിന, ട്വൻറി20 പരമ്പരകളിൽ ദക്ഷിണാഫ്രിക്കൻ നിരയിലെ ‘താര’മായി മാറിയത്. നിർണായകമായ രണ്ടാം ട്വൻറി20 മത്സരത്തിൽ തെൻറ ക്ലാസ് ക്ലാസൻ തെളിയിക്കുകയും ചെയ്തു.
ആദ്യം ബാറ്റുചെയ്ത് ഇന്ത്യ മുന്നോട്ടുവെച്ച 189 വിജയലക്ഷ്യം ക്ലാസെൻറ (30 പന്തിൽ 69) മികവിൽ എട്ട് പന്ത് ബാക്കിയിരിക്കെയാണ് നാല് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ഏഴ് സിക്സും മൂന്ന് ബൗണ്ടറിയുമടങ്ങിയതായിരുന്നു ക്ലാസെൻറ ഇന്നിങ്സ്. 40 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം 64 റൺസുമായി പുറത്താവാതെനിന്ന ക്യാപ്റ്റൻ ജെ.പി. ഡുമിനിയും വിജയത്തിൽ കാര്യമായ പങ്കുവഹിച്ചു.
മുൻ മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെ വട്ടംകറക്കിയ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ തിരഞ്ഞുപിടിച്ച് ശിക്ഷിച്ചാണ് ക്ലാസൻ മുന്നേറിയത്. നാല് ഒാവറിൽ വിക്കറ്റില്ലാതെ 64 റൺസ് വഴങ്ങിയ ചഹലിെൻറ 12 പന്തുകളിൽ അഞ്ച് സിക്സടക്കം 41 റൺസാണ് ക്ലാസൻ വാരിയത്. നേരത്തേ, 48 പന്തിൽ മൂന്ന് സിക്സും ആറ് ഫോറുമടക്കം 79 റൺസടിച്ച മനീഷ് പാണ്ഡെയും 28 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം 52 റൺസടിച്ച എം.എസ്. ധോണിയും അപരാജിതമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 56 പന്തിൽ പടുത്തുയർത്തിയ 98 റൺസാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. പരമ്പര ആർക്കെന്ന് തീരുമാനിക്കുന്ന അവസാന മത്സരം ശനിയാഴ്ച കേപ്ടൗണിൽ നടക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 10:35 PM GMT Updated On
date_range 2018-02-23T04:05:14+05:30താരങ്ങളായി ക്ലാസനും ഡുമിനിയും; ഫസ്റ്റ് ക്ലാസ് വിജയവുമായി ദക്ഷിണാഫ്രിക്ക
text_fieldsNext Story