Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമ​ഴ​യും...

മ​ഴ​യും ഇ​ടി​മി​ന്ന​ലും ഇ​ടങ്കോ​ലി​ട്ടു; നാ​ലാം ഏ​ക​ദി​ന​ത്തി​ൽ ദക്ഷിണാഫ്രിക്കക്ക്​ ജയം

text_fields
bookmark_border
മ​ഴ​യും ഇ​ടി​മി​ന്ന​ലും ഇ​ടങ്കോ​ലി​ട്ടു; നാ​ലാം ഏ​ക​ദി​ന​ത്തി​ൽ ദക്ഷിണാഫ്രിക്കക്ക്​ ജയം
cancel
camera_alt?????????? ?????????? ????????
ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: മ​ഴ​യും ഇ​ടി​മി​ന്ന​ലും ഇ​ട​േ​ങ്കാ​ലി​ട്ട നാ​ലാം ഏ​ക​ദി​ന​ത്തി​ൽ ദക്ഷിണാഫ്രിക്കക്ക്​ ജയം. ഡക്ക്​വർത്ത്​ ലൂയിസ്​ നിയമപ്രകാരം അഞ്ചു വിക്കറ്റിനാണ്​ ആതിഥേയർ പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കിയത്​. 

ഇ​ന്ത്യ 50 ഒാ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 289 റ​ൺ​സെ​ടു​ത്തപ്പോൾ മഴ മൂലം 28 ഒാവറിൽ 202 ആക്കി കുറച്ച വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 25.3 ഒാവറിൽ അഞ്ച്​ വിക്കറ്റ്​ നഷ്​ടത്തിൽ അടിച്ചെടുക്കുകയായിരുന്നു. ഹ​​​െൻറിച്ച്​ ക്ലാസൺ (43 നോട്ടൗട്ട്​), ഡേവിഡ്​ മില്ലർ (39), ഹാഷിം ആംല (33), അബ്രഹാം ഡിവില്ലിയേഴ്​സ്​ (26), ആൻഡെയ്​ൽ പെഹലുക്​വായോ (23 നോട്ടൗട്ട്), എയ്​ഡൻ മാർക്രം (22) എന്നിവരാണ്​ ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്​.
 

നേരത്തേ, 100ാം മ​ത്സ​ര​ത്തി​ൽ​ സെ​ഞ്ച്വ​റി തി​ക​ച്ച ​ശി​ഖർ ധ​വാ​​​​​െൻറ (109)​ കരുത്തിലാണ്​ ഇന്ത്യ തരക്കേടില്ലാത്ത സ്​കോറിലെത്തിയത്​. ആ​ദ്യ​മാ​യാ​ണ്​ ഒ​രു ഇ​ന്ത്യ​ൻ ബാ​റ്റ്​​സ്​​മാ​ൻ നൂ​റാം ഏകദിനത്തി​ൽ സെ​ഞ്ച്വ​റി കു​റി​ക്കു​ന്ന​ത്. ഉ​റ​ച്ച പി​ന്തു​ണ​യോ​ടെ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​യും (75) ഒ​പ്പം​പി​ടി​ച്ച​പ്പോ​ൾ പി​ങ്ക്​ ദി​ന​ത്തി​ൽ കൂ​റ്റ​ൻ സ്​​കോ​റി​ലേ​ക്ക്​ കു​തി​ക്കു​മെ​ന്ന്​ തോ​ന്നി​ച്ചെ​ങ്കി​ലും മി​ക​ച്ച തു​ട​ക്കം മു​ത​ലാ​ക്കാ​ൻ മ​ധ്യ​നി​ര​ക്ക്​ ക​ഴി​യാ​തെ​പോ​യ​ത്​ ഇ​ന്ത്യ​ക്ക്​ തി​രി​ച്ച​ടി​യാ​യി. 
 
ഡിവില്ലേഴ്സിനെ പുറത്താക്കിയ ഹർദിക് പാണ്ഡ്യയുടെ ആഹ്ലാദം
 

പ​രി​ക്കി​ൽ​നി​ന്ന്​ മോ​ചി​ത​നാ​യി ഡി​വി​ല്ലി​യേ​ഴ്​​സ്​ തി​രി​ച്ചു​വ​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും ചെ​റി​യ മാ​റ്റ​ങ്ങ​േ​ളാ​ടെ​യാ​ണ്​ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ൽ ടീ​മി​ലു​ണ്ടാ​യി​രു​ന്ന കേ​ദാ​ർ ജാ​ദ​വി​ന്​ പ​ക​രം ശ്രേ​യ​സ്​ അ​യ്യ​ർ​ക്ക്​ അ​വ​സ​രം ന​ൽ​കി. ടോസ്​ നേടി ബാറ്റിങ്​ തുടങ്ങിയ ഇന്ത്യൻ നിരയിൽ ​രോഹി​ത്​ ശ​ർ​മ (അ​ഞ്ച്) മുൻ മത്സരങ്ങളിലെ പോലെ ആ​ദ്യ​മേ ക​ളം വി​ട്ടു. ഇ​വി​ടെ​നി​ന്ന്​ തു​ട​ങ്ങി​യ ധ​വാ​ൻ-​കോ​ഹ്​​ലി കൂ​ട്ടു​കെ​ട്ട്​ 158 റ​ൺ​സ്​ കൂ​ട്ടി​ച്ചേ​ർ​ത്ത ശേ​ഷം 31ാം ഒാ​വ​റി​ലാ​ണ്​ പി​രി​ഞ്ഞ​ത്.

105 പ​ന്തി​ൽ പ​ത്തു​ ബൗ​ണ്ട​റി​യും ര​ണ്ടു​ സി​ക്​​സും ധ​വാ​​​​െൻറ നൂ​റാം മ​ത്സ​ര​ത്തി​ന്​ കൊ​ഴു​പ്പേ​കി. എന്നാൽ പിന്നീ​െടത്തിയ അജിൻക്യ ര​ഹാ​നെ​ക്കും (എ​ട്ട്) ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ​ക്കും (ഒ​മ്പ​ത്) അധികം ആയുസുണ്ടായി​ല്ല. ശ്രേ​യ​സ്​ അ​യ്യ​രും (34) മഹേന്ദ്ര സിങ്​ ധോണിയും (42) പിടിച്ചുനിന്നെങ്കിലും റൺനിരക്ക്​ വേണ്ടത്ര ഉയർത്താനായില്ല. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsSouth Africa v IndiaJohannesburg4th ODI
News Summary - South Africa v India, 4th ODI, Johannesburg- Sports news
Next Story