Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റബാദക്ക് അഞ്ചു വിക്കറ്റ്; ആസ്ട്രേലിയ ഒാൾഒൗട്ട്
text_fieldsbookmark_border
പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിെൻറ ആദ്യ ഇന്നിങ്സിൽ ആസ്ട്രേലിയ 243 റൺസിന് പുറത്ത്. പേസർ കാഗിസോ റബാദയുടെ അഞ്ചു വിക്കറ്റ് പ്രകടനത്തിനു മുന്നിലാണ് സന്ദർശകർ തകർന്നടിഞ്ഞത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസെടുത്തു. എയ്ഡൻ മാർക്രമിെൻറ (11) വിക്കറ്റാണ് ആതിഥേയർക്ക് നഷ്ടമായത്. ഡീൻ എൽഗറും (11) കാഗിസോ റബാദയുമാണ് (17) ക്രീസിൽ.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് ബാൻക്രോഫ്റ്റും ഡേവിഡ് വാർണറും (63) നല്ലതുടക്കം നൽകി. എന്നാൽ, ബാൻക്രോഫ്റ്റ് (38) മടങ്ങിയതിനു പിന്നാലെ കൂട്ടത്തകർച്ച തുടങ്ങി. റബാദയുടെ പേസിലാണ് ഒാസീസ് താരങ്ങൾ പെെട്ടന്ന് കൂടാരം കയറിയത്.
കാമറോൺ ബാൻക്രോഫ്റ്റ് (38), സ്റ്റീവ് സ്മിത്ത് (25), ടിം പെയ്ൻ (36), ഷോൺ മാർഷ് (24) എന്നിവർ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 182ന് എട്ട് എന്നനിലയിൽ തകർന്ന ഒാസീസ് 200 കടക്കില്ലെന്ന് തോന്നിച്ചെങ്കിലും വാലറ്റത്തെ ചെറുത്തുനിൽപുകളാണ് ഒാസീസിനെ മാന്യമായ സ്കോറിലേക്കെത്തിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)