Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒാസീസിന് 322 റൺസ് തോൽവി;വിവാദ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് തകർപ്പൻ ജയം
text_fieldsbookmark_border
കേപ്ടൗൺ: പന്തിലെ കൃത്രിമത്തിൽ വിവാദമായ കേപ്ടൗൺ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് 322 റൺസിെൻറ തകർപ്പൻ ജയം. ഇതോടെ നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലെത്തി. സ്കോർ: ദക്ഷിണാഫ്രിക്ക 311, 373. ആസ്ട്രേലിയ 255, 107.
രണ്ടാം ഇന്നിങ്സിൽ 373 റൺസ് അടിച്ചെടുത്ത ദക്ഷിണാഫ്രിക്ക എതിരാളികൾക്ക് 429 റൺസ് വിജയ ലക്ഷ്യം കുറിച്ചപ്പോഴേ മാനസികമായി ജയിച്ചിരുന്നു. ശനിയാഴ്ചത്തെ പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് സമ്മർദത്തിലായ ആസ്ട്രേലിയ മറുപടി ഇന്നിങ്സിൽ വെറും 107ൽ പുറത്തായി.
ഒാപണർമാരായ ബാൻക്രോഫ്റ്റും (26) ഡേവിഡ് വാർണറും (32) മികച്ച തുടക്കം നൽകിയെങ്കിലും പിന്നാലെ വന്നവർ ഒറ്റയക്കത്തിൽ കൂടാരം കയറി. മിച്ചൽ മാർഷ് (16) മാത്രമേ രണ്ടക്കം കടന്നുള്ളൂ. മോർനെ മോർകൽ അഞ്ചും കേശവ് മഹാരാജ് രണ്ടും വിക്കറ്റ് വീഴ്ത്തി.
Next Story
