Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണാഫ്രിക്കക്ക്​...

ദക്ഷിണാഫ്രിക്കക്ക്​ ഒമ്പതു​ വിക്കറ്റ്​ ജയം; പരമ്പര സമനിലയിൽ

text_fields
bookmark_border
ദക്ഷിണാഫ്രിക്കക്ക്​ ഒമ്പതു​ വിക്കറ്റ്​ ജയം; പരമ്പര സമനിലയിൽ
cancel

ബംഗളൂരു: ചിന്നസ്വാമി സ്​റ്റേഡിയത്തിൽ ഒമ്പതു​ വിക്കറ്റ്​ ജയവുമായി ട്വൻറി20 പരമ്പര ദക്ഷിണാഫ്രിക്ക സമനിലയിലാക്കി (1-1). രണ്ടാം ജയത്തോടെ പരമ്പര നേടാനുറച്ചിറങ്ങിയ ഇന്ത്യയെ ഒമ്പതു​ വിക്കറ്റ്​ നഷ്​ടത്തിൽ 134 റൺസിലൊതുക്കിയ സ​ന്ദർശകർ ഒരു വിക്കറ്റ്​ മാത്രം നഷ്​ടത്തിൽ 16.5 ഒാവറിൽ ലക്ഷ്യം മറികടന്നു. നായകനായി ആദ്യ പരമ്പരക്കിറങ്ങിയ ക്വിൻറൺ ഡികോക്കി​​െൻറ (79 നോട്ടൗട്ട്​) വെടിക്കെട്ട്​ ഇന്നിങ്​സാണ്​ ദക്ഷിണാഫ്രിക്കക്ക്​ അനായാസ വിജയം നൽകിയത്​. ഒാപണർ റീസ ഹെൻഡ്രിക്​സി​​െൻറ (28) വിക്കറ്റു​ മാത്രമാണ്​ അവർക്ക്​ നഷ്​ടമായത്​. തെംബ ബവുമ (27) പുറത്താവാതെ നിന്നു.

ടോസിൽ ജയിച്ച്​ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഇടങ്കയ്യന്മാരായ സ്​പിന്നർ ബ്യോൺ ഫോർച്യൂയ്​നും (19 റൺസിന്​ രണ്ടു വിക്കറ്റ്​) ബ്യൂറൻ ഹെൻഡ്രിക്​സുമാണ്​ (14 റൺസിന്​ രണ്ടു​ വിക്കറ്റ്​) പിടിച്ചുകെട്ടിയത്​. 39 റൺസ്​ വഴങ്ങിയെങ്കിലും കാഗിസോ റബാദ മൂന്ന്​ വിക്കറ്റെടുത്തു.

36 റൺസെടുത്ത ശിഖർ ധവാനാണ്​ ടോപ്​സ്​കോറർ. രോഹിത്​ ശർമയും ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയും ഒമ്പതു​ റൺസ്​ വീതമെടുത്ത്​ പുറത്തായപ്പോൾ ഋഷഭ്​ പന്ത്​ (19), ശ്രേയസ്​ അയ്യർ (5), ഹാർദിക്​ പാണ്ഡ്യ (14), ക്രുണാൽ പാണ്ഡ്യ (4), രവീന്ദ്ര ജദേജ (19), വാഷിങ്​ടൺ സുന്ദർ (4) എന്നിവർക്കൊന്നും തിളങ്ങാനായില്ല.

സ്​കോർ 22ൽ നിൽക്കെ രോഹിതിനെ ഹെൻഡ്രിക്​സ്​ പുറത്താക്കിയെങ്കിലും രണ്ടാം വിക്കറ്റിൽ ധവാനും കോഹ്​ലിയും ഒത്തുചേർന്നതോടെ ഇന്ത്യ പ്രതീക്ഷയിലായിരുന്നു. എന്നാൽ, സ്​കോർ 63ൽനിൽക്കെ ഇൗ കൂട്ടുകെട്ട്​ പൊളിഞ്ഞതോടെ ഇന്ത്യക്ക്​ പിന്നീട്​ തിരിച്ചുവരാനായില്ല. ടെസ്​റ്റ്​ പരമ്പരക്ക്​ ഒക്​ടോബർ രണ്ടിന്​ തുടക്കമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs south africaSouth Africa tour of India
News Summary - South Africa tour of India
Next Story