ന്യൂഡൽഹി: വർണ വിവേചന കാലത്ത് ദക്ഷിണാഫ്രിക്കയെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന ് വിലക്കിയതുപോലെ ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന പാകിസ്താനെയും ഒറ്റ പ്പെടുത്തണമെന്ന് ക്രിക്കറ്റ് ഭരണസമിതി തലവൻ വിനോദ് റായി.
പുൽവാമ ഭീകരാക്ര മണത്തിെൻറ പശ്ചാത്തലത്തിൽ ലോകകപ്പിലെ പാകിസ്താൻ മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന് ആവശ്യമുയരുന്നതിനിടെയാണ് വിനോദ് റായിയുടെ പ്രതികരണം.
ഭീകരവാദം ഉത്ഭവിക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ബി.സി.സി.െഎയോട് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർണവിവേചന കാലത്ത് 1970 മുതൽ ’91 വരെ 21 വർഷമാണ് ദക്ഷിണാഫ്രിക്ക വിലക്ക് നേരിട്ടത്.
സമാനമായ നടപടിയാണ് പാകിസ്താനെതിരെയും വേണ്ടത്. ദക്ഷിണാഫ്രിക്കയെ പോലെ എല്ലാ കായിക പ്രവർത്തനങ്ങളിൽനിന്നും പാകിസ്താനെ മാറ്റിനിർത്തണം -റായ് പറഞ്ഞു. ദുബൈയിൽ നടക്കാനിരിക്കുന്ന െഎ.സി.സി യോഗത്തിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.