കൊൽക്കത്ത: ഏകദിന ക്രിക്കറ്റ് പരമ്പരക്കായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കൻ താര ങ്ങൾക്ക് നാട്ടിേലക്ക് മടങ്ങാനായത് ചൊവ്വാഴ്ച. കോവിഡിനെത്തുടർന്ന് മൂന്നു മത്സര പരമ്പര വെള്ളിയാഴ്ചയാണ് മാറ്റിവെച്ചത്. രണ്ടാം മത്സരത്തിനായി ഇരുടീമുകളും അന്നേദിവസം ലഖ്നോവിൽ എത്തിയെങ്കിലും മുൻകരുതലിെൻറ ഭാഗമായി പരമ്പര മാറ്റിവെക്കാൻ ഇരു ടീമുകളും തീരുമാനിക്കുകയായിരുന്നു.
പിന്നാലെ ടീമിന് ലഖ്നോയിൽനിന്നു ഡൽഹി വഴി നാട്ടിലേക്കു പറക്കാൻ സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ, സുരക്ഷിതമായ നഗരം എന്ന നിലയിൽ ദക്ഷിണാഫ്രിക്കൻ ടീം കൊൽക്കത്ത വഴി മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ദുബായ് വഴിയാണ് വിമാനം. ധരംശാലയിൽ നടക്കാനിരുന്ന ആദ്യ മത്സരം മഴമൂലം ഉക്ഷേിച്ചിരുന്നു.