മുംബൈ: നീണ്ട 33 മാസത്തെ അഡ്മിനിസ്ട്രേറ്റർ ഭരണം അവസാനിപ്പിച്ച് ബി.സി.സി.ഐ അധ്യക്ഷനാ യി സൗരവ് ഗാംഗുലി ചുമതലയേറ്റു. വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കുന്നതിനായി സൗരവ് ഗാംഗുലി മു ംബൈയിലെ ബി.സി.സി.ഐ ആസ്ഥാനത്തെത്തി.
സെക്രട്ടറിയായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായും വൈസ് പ്രസിഡൻറായി ഉത്തരാഖണ്ഡിൽനിന്നുള്ള മാഹിം വർമയും ചുമതലയേറ്റു. ബി.സി.സി.ഐ മുൻ അധ്യക്ഷൻ അനുരാഗ് താക്കൂറിെൻറ ഇളയ സഹോദരൻ അരുൺ ധമാൽ ട്രഷററാകും.
േദശീയ ക്രിക്കറ്റ് ടീം മുൻ നായകനായിരുന്ന സൗരവ് ഗാംഗുലിക്ക് പക്ഷേ, 10 മാസം മാത്രമേ പദവിയിൽ തുടരാനാകൂ. പുതിയ ഭരണഘടന ചട്ട പ്രകാരം അടുത്ത വർഷം ജൂലൈ അവസാനത്തോടെ സൗരവ് പദവിയൊഴിയണം.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും പിന്നീട് പ്രസിഡൻറുമായിരുന്ന ഗാംഗുലിക്ക് ക്രിക്കറ്റ് കൺട്രോൾ ബോർഡ് അധ്യക്ഷ പദവിയിൽ കൂടുതൽ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ