ഇസ്ലാമാബാദ്: പ്രാദേശിക അണ്ടർ 19 ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് താരത്തിെൻറ മകൻ ആത്മഹത്യ ചെയ്തു. തൊണ്ണൂറുകളിൽ പാകിസ്താൻ ദേശീയ ടീമിനായി അഞ്ച് ഏകദിനങ്ങളിൽ കളിച്ചിട്ടുള്ള ആമിർ ഹനീഫിെൻറ മകൻ മുഹമ്മദ് സർയാബ് ആണ് ജീവനൊടുക്കിയത്. വയസ്സ് കൂടിയെന്നു പറഞ്ഞ് അണ്ടർ 19 ടീമിൽനിന്ന് ഒഴിവാക്കിയതിുള്ള മനോവിഷമത്തിലാണ് മകൻ തൂങ്ങിമരിച്ചതെന്ന് ആമിർ ഹനീഫ് പറഞ്ഞു.
ജനുവരിയിൽ ലാഹോറിൽ നടന്ന അണ്ടർ 19 ടൂർണമെൻറിൽ കറാച്ചിയെ പ്രതിനിധാനംചെയ്ത് സർയാബ് കളിച്ചിരുന്നു. എന്നാൽ, ഇടക്ക് പരിക്കിെൻറ പേരിൽ താരത്തെ മാനേജ്മെൻറ് തിരിച്ചയച്ചു. പിന്നീട് വയസ്സ് കൂടിയതിനാൽ ടീമിലേക്ക് പരിഗണിക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നുവത്രെ.