Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവീണത് 120 വിക്കറ്റുകൾ;...

വീണത് 120 വിക്കറ്റുകൾ; ടെസ്റ്റ് പരമ്പരയിലെ രസകരമായ ചില കാര്യങ്ങൾ

text_fields
bookmark_border
വീണത് 120 വിക്കറ്റുകൾ; ടെസ്റ്റ് പരമ്പരയിലെ രസകരമായ ചില കാര്യങ്ങൾ
cancel

മൂന്നു ടെസ്റ്റുകളടങ്ങിയ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഇന്നലെ സമാപനമായി. ടെസ്റ്റിലെ വിജയനേട്ടം  സ്വന്തം നാട്ടിൽ മാത്രം ഒതുങ്ങുന്നു എന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരായ പരാതി ഈ പരമ്പരയിലും തുടർന്നു. കേപ്ടടൗൺ, സെഞ്ചൂറിയൻ, വാണ്ടറേഴ്സ് എന്നിവിടങ്ങളിലായി നടന്ന ടെസ്റ്റുകളിൽ രസകരമായ നേട്ടങ്ങളാണ് ഇരുടീമിനെയും തേടിയെത്തിയത്. 

  • പേസർമാരെ നന്നായി പിന്തുണക്കുന്ന ദക്ഷിണാഫ്രിക്കയിലെ പിച്ചിൽ മൂന്ന് ടെസ്റ്റ് മത്സരത്തിൽ നിന്നായി വീണത് 120 വിക്കറ്റുകളാണ്. ടെസ്റ്റ് ക്രിക്കറ്റിൻറെ ചരിത്രത്തിൽ ആദ്യമായാണ് 120 വിക്കറ്റുകൾ ഒരു മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ വീഴുന്നത്. ഇതിന് മുമ്പ് 118 ആയിരുന്നു ഒന്നാമത്. 
  • വാണ്ടറേഴ്സിൽ ഒരിക്കലും തോൽക്കാത്ത ഏക സംഘമാണ് ഇന്ത്യയുടേത്. അഞ്ച് ടെസ്റ്റുകളിൽ നിന്നായി രണ്ട് വിജയവും മൂന്ന് സമനിലകളുമാണ് ഇവിടെ ഇന്ത്യയുടേത്.
  • ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു മത്സരത്തിലെ 20 വിക്കറ്റുകളും ഫാസ്റ്റ് ബൌളർമാർ സ്വന്തമാക്കിയത് ഈ പരമ്പരയിലാണ്. 
  • ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിൽ 10 വിക്കറ്റും 100 റൺസും സ്കോർ ചെയ്ത ആദ്യ ഇന്ത്യൻ കളിക്കാരനാണ് ഭുവനേശ്വർ കുമാർ.
  • ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കാൻ വിരാട് കോഹ്ലിക്ക് കഴിഞ്ഞു. രാഹുൽ ദ്രാവിഡും എം.എസ് ധോണിക്കും മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളത്. 
  • ടെസ്റ്റ് ക്രിക്കറ്റ് നായകനായി വിരാട് കോഹ്ലി 21 ജയങ്ങൾ സ്വന്തമാക്കി  സൗരവ് ഗാംഗുലിക്കൊപ്പമെത്തി, എം.എസ് ധോണി (27) മാത്രമാണ് കോഹ്ലിക്ക് മുമ്പിലുള്ളത്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsSouth Africa v India
News Summary - some interesting statistical highlights South Africa and India test- Sports news
Next Story