കൊൽക്കത്ത: ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ മുതിർന്ന സഹോദരൻ സ്നേഹാഷിഷ് ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസ ിയേഷൻ സെക്രട്ടറിയാവും. ബി.സി.സി.ഐ മുൻ പ്രസിഡന്‍റ് ജഗ്മോഹൻ ഡാൽമിയയുടെ മകൻ അവിഷേക് ഡാൽമിയ പുതിയ പ്രസിഡന്‍റാകുമെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
സൗരവ് ഗാംഗുലിയായിരുന്നു നേരത്തെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ്. നിലവിൽ സെക്രട്ടറിയായ അവിഷേക് പ്രസിഡന്‍റാകുന്ന സാഹചര്യത്തിലാണ് സ്നേഹാഷിഷ് ഗാംഗുലി ഈ സ്ഥാനത്തേക്ക് എത്തുന്നത്.
മുൻകാല ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരമായ സ്നേഹാഷിഷ് ഗാംഗുലി ബംഗാളിനായി 59 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2534 റൺസ് നേടിയിട്ടുമുണ്ട്.