സ്മൃതി മന്ദാന മികച്ച വനിതാ ക്രിക്കറ്റ് താരം
text_fieldsദുബൈ: ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനക്ക് പുതുവർഷ സമ്മാനമായി െഎ.സി.സി വനിത ക്രിക്കറ്റർ ഒാഫ് ദി ഇയർ പുരസ്കാരം. െഎ.സി.സിയുടെ മികച്ച വനിത ഏകദിന താരവും മന്ദാനതന്നെ.
2018ൽ മിന്നുംപ്രകടനം കാഴ്ചവെച്ച മന്ദാന ഏകദിനത്തിൽ 699 റൺസും ട്വൻറി20യിൽ 622 റൺസും എടുത്തിട്ടുണ്ട്. െഎ.സി.സി അവാർഡ് നേടുന്ന രണ്ടാം ഇന്ത്യൻ വനിത താരമാണ് മന്ദാന. നേരേത്ത പേസർ ജൂലൻ ഗോസാമി 2007ൽ ഇൗ അവാർഡ് സ്വന്തമാക്കിയിരുന്നു.
ട്വൻറി20യിലെ മികച്ച താരത്തിനുള്ള അവാർഡ് ആസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്വുമൺ അലിസ ഹീലി നേടി. ഇന്ത്യൻ താരങ്ങളായ സ്മൃതി മന്ദാനയും പൂനംയാദവും അടങ്ങിയ െഎ.സി.സിയുടെ ട്വൻറി20 ഇലവെൻറ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറാണ്. ഏകദിന ടീമിൽ സ്മൃതിയും പൂനവും ഇടം നേടി.