ദുബൈ: െഎ.സി.സി വനിത ട്വൻറി20 റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തി ഇന്ത്യയുടെ സ്മൃതി മന്ദാ ന. ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 72 റൺസെടുത്ത് ടോപ് സ്കോററായ മന്ദാന സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം നമ്പറിലെത്തി. പരമ്പരയിൽ ഇന്ത്യ 3-0ത്തിന് തോറ്റിരുന്നു.
ന്യൂസിലൻഡിെൻറ സുസീ ബാറ്റസ് ഒന്നും വിൻഡീസിെൻറ ഡിയാൻഡ്ര ഡോട്ടിൻ രണ്ടാം സ്ഥാനത്തുമാണ്. ആദ്യ സ്ഥാനത്തുണ്ടായിരുന്നു ഇന്ത്യയുടെ ജമീമ റോഡ്രിഗസ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹർമൻ പ്രീത് കൗറാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യക്കാരി. ഏകദിന ബാറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് സ്മൃതി മന്ദാന.