ഒാ​വ​ർ​ത്രോ​യി​ൽ ആ​റു റ​ൺ​സ്: കു​മാ​ർ ധ​ർ​മ​സേ​ന​ക്കെ​തി​രെ മു​ൻ അ​മ്പ​യ​ർമാർ

23:53 PM
15/07/2019
ല​ണ്ട​ൻ: ഫൈ​ന​ലി​നു പി​ന്നാ​ലെ അ​മ്പ​യ​റി​ങ്ങി​ലെ വി​വാ​ദം കൂ​ടു​ത​ൽ മു​റു​കു​ന്നു. ഇം​ഗ്ല​ണ്ടി​ന്​ അ​നു​കൂ​ല​മാ​യി ഒാ​വ​ർ​ത്രോ​യി​ൽ ആ​റു റ​ൺ​സ്​ അ​നു​വ​ദി​ച്ച അ​മ്പ​യ​ർ കു​മാ​ർ ധ​ർ​മ​സേ​ന​ക്കെ​തി​രെ​യാ​ണ്​ പ​ട​യൊ​രു​ക്കം. ഒാ​വ​ർ ത്രോ​യി​ൽ അ​ഞ്ചു റ​ൺ​സി​ന്​ പ​ക​രം ആ​റ്​ റ​ൺ​സ്​ ന​ൽ​കി​യ​ത്​ അ​മ്പ​യ​റു​ടെ പി​ഴ​ച്ച തീ​രു​മാ​ന​മാ​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി മു​ൻ ​െഎ.​സി.​സി അ​മ്പ​യ​ർ സൈ​മ​ൺ ട​ഫ​ൽ രം​ഗ​ത്തെ​ത്തി. 

ക്രി​ക്ക​റ്റ്​ നി​യ​മ നി​ർ​മാ​ണ സം​ഘ​മാ​യ എം.​സി.​സി ​ലോ ​സ​ബ്​​ക​മ്മി​റ്റി അം​ഗ​മാ​യ ട​ഫ​ലി​​െൻറ പ​രാ​മ​ർ​ശ​ത്തോ​ട്​ ​െഞ​ട്ട​ലോ​ടെ​യാ​ണ്​ ക്രി​ക്ക​റ്റ്​ ലോ​കം പ്ര​തി​ക​രി​ച്ച​ത്. നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ അ​ധി​ക​മാ​യി ല​ഭി​ച്ച ഒാ​വ​ർ​ത്രോ​യാ​ണ്​ ന്യൂ​സി​ല​ൻ​ഡി​ൽ​നി​ന്ന്​ ലോ​ക​കി​രീ​ടം ത​ട്ടി​ത്തെ​റു​പ്പി​ച്ച​ത്. ഗു​പ്​​റ്റി​ൽ ബൗ​ണ്ട​റി ലൈ​നി​ൽ​നി​ന്ന്​ എ​റി​ഞ്ഞ പ​ന്ത്​ ര​ണ്ടാം റ​ൺ​സി​നാ​യി ശ്ര​മി​ച്ച സ്​​റ്റോ​ക്​​സി​​െൻറ ബാ​റ്റി​ൽ ത​ട്ടി ബൗ​ണ്ട​റി ക​ട​ന്ന​തോ​ടെ​യാ​ണ്​ അ​മ്പ​യ​ർ ആ​റ്​ റ​ൺ​സ്​ അ​നു​വ​ദി​ച്ച​ത്. ​

െഎ.​സി.​സി ച​ട്ട​പ്ര​കാ​രം ഫീ​ൽ​ഡ​ർ പ​ന്ത്​ കൈ​വി​ടു​േ​മ്പാ​ഴാ​ണ്​ ഒാ​വ​ർ​ത്രോ ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​നു​ശേ​ഷ​മു​ള്ള റ​ണ്ണ​പ്പ്​ റ​ൺ​സാ​യി പ​രി​ഗ​ണി​ക്കി​ല്ല. ഇ​തു​പ്ര​കാ​രം ഇം​ഗ്ല​ണ്ടി​ന്​ അ​ഞ്ചു റ​ൺ​സേ അ​നു​വ​ദി​ക്കാ​ൻ പ​റ്റൂ. എ​ന്നാ​ൽ, ആ​ദ്യം ഒാ​ടി​യ ഡ​ബ്​​ളും ഒാ​വ​ർ​ത്രോ ബൗ​ണ്ട​റി​യു​മാ​ണ്​ ധ​ർ​മ​സേ​ന ഇം​ഗ്ല​ണ്ടി​ന്​ സ​മ്മാ​നി​ച്ച​ത്. ട​ഫ​ലി​നു പി​ന്നാ​ലെ മു​ൻ താ​ര​ങ്ങ​ളും വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.
Loading...
COMMENTS