ന്യൂഡൽഹി: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുർദിന മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിൽ സീനിയർ താരങ്ങളായ വൃദ്ധിമാൻ സാഹ, കുൽദീപ് യാദവ്, ഉമേഷ് യാദവ് എന്നിവരെ ഉൾപ്പെടുത്തി. ആദ്യ കളിക്കുള്ള ടീമിനെ ശുഭ്മാൻ ഗില്ലും രണ്ടാം മത്സരത്തിനുള്ള ടീമിനെ സാഹയുമാണ് നയിക്കുക.
ആദ്യ മത്സരത്തിനുള്ള ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, അൻമോൽപ്രീത് സിങ്, റിക്കി ഭുയി, അങ്കിത് ഭാവ്നെ, കെ.എസ്. ഭരത്, കെ. ഗൗതം, ഷഹ്ബാസ് നദീം, ശർദുൽ ഠാകൂർ, മുഹമ്മദ് സിറാജ്, തുഷാർ ദേശ്പാണ്ഡെ, ശിവം ദുബെ, വിജയ് ശങ്കർ.
രണ്ടാം മത്സരത്തിനുള്ള ടീം: വൃദ്ധിമാൻ സാഹ (ക്യാപ്റ്റൻ), പ്രിയങ്ക് പാഞ്ചൽ, അഭിമന്യു ഇൗശ്വരൻ, ശുഭ്മാൻ ഗിൽ, അൻമോൽപ്രീത് സിങ്, കരുൺ നായർ, കെ. ഗൗതം, കുൽദീപ് യാദവ്, ഷഹ്ബാസ് നദീം, വിജയ് ശങ്കർ, ശിവം ദുബെ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ.