Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാണ്ഡ്യക്കും രാഹുലിനും...

പാണ്ഡ്യക്കും രാഹുലിനും പകരം ഗില്ലും ശങ്കറും ടീമിലെത്തും

text_fields
bookmark_border
subman-gill-vijay-shankar
cancel

ന്യൂഡൽഹി: വിലക്കിലായ ഹാർദിക്​ പാണ്ഡ്യക്കും കെ.എൽ. രാഹുലിനും പകരം വിജയ്​ ശങ്കറും ശുഭ്​മാൻ ഗില്ലും ഇന്ത്യൻ ക്രി ക്കറ്റ്​ ടീമിൽ. പാണ്ഡ്യക്ക്​ പകരമെത്തുന്ന ഒാൾറൗണ്ടർ ശങ്കർ ആസ്​ട്രേലി​യക്കെതിരായ രണ്ടാം ഏകദിനത്തിന്​ മുമ്പും രാഹുലി​​െൻറ സ്ഥാനത്തെത്തുന്ന ഗിൽ ന്യൂസിലൻഡിനെതിരായ ഏകദിന, ട്വൻറി20 പരമ്പരകൾക്കുമാണ്​ ടീമിനൊപ്പം ചേരുക.

അഞ്ച്​ ട്വൻറി20കളിൽ ഇന്ത്യൻ ജഴ്​സിയണിഞ്ഞിട്ടുള്ള തമിഴ്​നാട്ടുകാരനായ ശങ്കർ ഏകദിന ടീമിൽ ആദ്യമാണ്​. പഞ്ചാബ്​ താരമായ ഗില്ലിന്​ ദേശീയ ടീമിലേക്കുള്ള ആദ്യ വിളിയാണ്​. 19കാരനായ ഗിൽ പൃഥ്വി ഷായുടെ നേതൃത്വത്തിൽ ഇന്ത്യ അണ്ടർ 19 ലോകകപ്പ്​ നേടിയ ടീമിലെ രപധാന താരമായിരുന്നു.

രഞ്​ജി​ ​ട്രോഫിയിൽ ഇൗ സീസണിൽ പഞ്ചാബിനായി റൺസടിച്ചുകൂട്ടിയതോടെ (98.75 ശരാരശിയിൽ 790 റൺസ്​) ഗിൽ ഇന്ത്യൻ ടീമിലേക്ക്​ വൈകാതെ പരിഗണിക്കപ്പെടുമെന്ന്​ പ്രതീക്ഷിക്കപ്പെട്ടിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsVijay ShankarShubman Gill
News Summary - Shubman Gill & Vijay Shankar Called up as Replacements for Rahul, Pandya-India news
Next Story