മൊഹാലി: രഞ്ജി ട്രോഫി മത്സരത്തിൽ ഒൗട്ട് വിധിച്ച അമ്പയറോട് തർക്കിച്ച് തീരുമാനം മാറ്റിച്ച ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലിെൻറ നടപടി വിവാദമായി. ഡൽഹിക്കെതിരെ പഞ്ചാബി നായി കളിക്കാനിറങ്ങിയ ഗിൽ 10 റൺസെടുത്തുനിൽെക്ക സുബോധ് ഭാട്ടിയുടെ പന്തിൽ വിക്കറ്റിനു പിന്നിൽ ക്യാച് നൽകി പുറത്തായതായി അമ്പയർ റാഫി വിധിച്ചു.
ശേഷം ക്രീസ് വിടാൻ വിമുഖത കാണിച്ച ഗിൽ അമ്പയറോട് തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തർക്കിച്ചതായാണ് ആരോപണം. ആദ്യ മത്സരം നിയന്ത്രിക്കുന്ന റാഫി സ്ക്വയർ ലെഗ് അമ്പയറോട് ആലോചിച്ചശേഷം തീരുമാനം മാറ്റി.