ന്യൂഡൽഹി: ആസ്ട്രേലിയക്കെതിരായ ആദ്യ മൂന്ന് ഏകദിന മത്സരങ്ങളിൽ ഇന്ത്യൻ ഒാപണർ ശിഖർ ധവാൻ കളിക്കില്ല. രോഗബാധിതയായ ഭാര്യക്കൊപ്പം നിൽക്കേണ്ടതിനാൽ ആദ്യ മൂന്നു മത്സരങ്ങളിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന ധവാെൻറ അഭ്യർഥന മാനിച്ചാണ് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചത്. ധവാെൻറ പകരക്കാരനെ തീരുമാനിച്ചിട്ടില്ല. മാതാവിന് രോഗം ബാധിച്ചതിനാൽ ശ്രീലങ്കക്കെതിരായ ട്വൻറി20 മത്സരത്തിൽ ധവാൻ കളിച്ചിരുന്നില്ല.