സതാംപ്ടൺ: കൈവിരലിനു പരിക്കേറ്റ് പുറത്തിരിക്കുന്ന ഇന്ത്യയുടെ ഒാപണിങ് ബാറ്റ് സ്മാൻ ശിഖർ ധവാന് ഇൗ ലോകകപ്പിൽ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാനാകില്ല. പരിക്ക ു ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്ന് വ്യക്തമായതോടെ ധവാനു പകരം ഋഷഭ് പന്തിന െ ഒൗദ്യോഗികമായി ടീമിൽ ഉൾപ്പെടുത്തിയതായി ബി.സി.സി.െഎ ട്വീറ്റ് ചെയ്തു.
ഇൗമാസം ഒ മ്പതിന് ഒാസീസുമായി നടന്ന മത്സരത്തിൽ പാറ്റ് കുമ്മിൻസിെൻറ ബൗൺസർ ഇടതുകൈ വിരലിൽ കൊണ്ടാണ് ധവാന് പരിക്കേറ്റത്. പരിക്കേറ്റ വിരലുമായി പിന്നെയും ബാറ്റുവീശിയ താരം അന് ന് 109 പന്തിൽ 117 റൺെസടുത്ത് ഇന്ത്യയെ വിജയതീരത്തെത്തിച്ചിരുന്നു. പരിേശാധനയിൽ ഇടതുകൈയുടെ ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയിൽ പുറംഭാഗത്ത് പൊട്ടലുണ്ടെന്ന് വ്യക്തമായതോടെ ആദ്യം മൂന്നു കളികളിൽനിന്ന് മാറ്റിനിർത്തി.
നാട്ടിലേക്കു മടങ്ങാതെ ഇംഗ്ലണ്ടിൽ തങ്ങാൻ നിർദേശവും നൽകി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പുരോഗതി കണ്ടെങ്കിലും ജൂലൈ മധ്യത്തോടെ മാത്രമേ കളത്തിൽ തിരിച്ചെത്താനാകൂ എന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതോടെ ഇനി പരിഗണിക്കേണ്ടതില്ലെന്ന് ബി.സി.സി.െഎ തീരുമാനമെടുക്കുകയായിരുന്നു.

പരിക്കേറ്റ അന്നുതന്നെ പകരക്കാരനായി ഇംഗ്ലണ്ടിലെത്തിയിരുന്ന ഋഷഭ് പന്തിനെ സ്ഥിരപ്പെടുത്തുകയും ചെയ്തു. കരുത്തരായ ഇംഗ്ലണ്ടിനും ആസ്ട്രേലിയക്കുമെതിെര മികച്ച റെക്കോഡുള്ള ഋഷഭ് പന്തിനെ തുടക്കത്തിൽ മാറ്റിനിർത്തിയ വിവാദം ഇതോടെ അവസാനിപ്പിക്കാനായതിെൻറ അധിക സന്തോഷവും ക്രിക്കറ്റ് അധികൃതർക്കുണ്ട്. പുതിയ മാറ്റം അംഗീകരിക്കാൻ ബി.സി.സി.െഎ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് അപേക്ഷ നൽകും.
ധവാൻ മാറിനിന്നതോടെ പാകിസ്താനെതിരായ കഴിഞ്ഞ കളിയിൽ കെ.എൽ. രാഹുലാണ് രോഹിത് ശർമക്കൊപ്പം ഇന്നിങ്സ് ഒാപൺ ചെയ്തിരുന്നത്. പന്ത് ഇനി നാലാമനായാകും ഇറങ്ങുക.
ഏകദിനത്തിൽ അഞ്ചു രാജ്യാന്തര മത്സരങ്ങൾ മാത്രമാണ് അനുഭവസമ്പത്തെങ്കിലും ഇന്ത്യയുടെ തുറുപ്പുശീട്ടായാണ് പന്ത് പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ െഎ.പി.എൽ സീസണിൽ 169 സ്ട്രൈക്ക് റേറ്റിൽ 488 റൺസാണ് അടിച്ചുകൂട്ടിയത്.
ഭുവനേശ്വർ കുമാർ പരിക്കേറ്റ് താൽക്കാലികമായി പുറത്തായതിനാൽ പന്ത് കൂടി എത്തിയില്ലെങ്കിൽ 13 പേരാകും ഇന്ത്യൻ നിരയിലുണ്ടാകുക. ഭുവനേശ്വറിെൻറ ആരോഗ്യനില കൂടുതൽ പരിശോധിച്ചുവരുകയാണെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു. ധവാെൻറ മടക്കം ക്ഷീണമാണെങ്കിലും അത് പരിഹരിക്കാൻ ഏറ്റവും മികച്ച പകരക്കാരൻ പന്ത് തന്നെയെന്നുറപ്പ്.