Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യ ഇന്ത്യക്കാരി; ഷോ​ൺ ടെ​യ്​​റ്റി​ന്​ ഇ​ന്ത്യ​ൻ ഒാ​വ​ർ​സീ​സ്​ പൗ​ര​ത്വം

text_fields
bookmark_border
ഭാര്യ ഇന്ത്യക്കാരി; ഷോ​ൺ ടെ​യ്​​റ്റി​ന്​ ഇ​ന്ത്യ​ൻ ഒാ​വ​ർ​സീ​സ്​ പൗ​ര​ത്വം
cancel

ന്യൂഡൽഹി: ഇന്ത്യൻ േമാഡലിനെ വിവാഹം കഴിച്ച ആസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ഷോൺ ടെയ്റ്റിന് ഇന്ത്യൻ ഒാവർസീസ് പൗരത്വം. ഒ.സി.െഎ കാർഡ് ലഭിച്ച വിവരം ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്. 2007ൽ ആസ്ട്രേലിയ ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന താരത്തിന് ഇതോടെ ഇന്ത്യൻ ജഴ്സി അണിയാനുള്ള അവസരം ലഭിക്കാൻ സാധ്യതയുണ്ട്. െഎ.സി.സി ചട്ടപ്രകാരം 2020ഒാടെ താരത്തിന് ഇന്ത്യക്കായി കളത്തിലിറങ്ങാനാവും.

ഇന്ത്യൻ മോഡൽ മഷൂം സിൻഹയെ 2014ലാണ് ടെയ്റ്റ് വിവാഹം കഴിക്കുന്നത്. 2010ൽ െഎ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി കളിക്കുേമ്പാഴാണ് മഷൂം സിൻഹയുമായി സൗഹൃദത്തിലാവുന്നത്. ക്രിക്കറ്റ് ലോകം കെയ്റ്റിനെ വാഴ്ത്തുന്നത് ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ രണ്ടാമത്തെയാൾ എന്നാണ്. ആസ്ട്രേലിയക്കായി 90ഒാളം വിക്കറ്റ് വീഴ്ത്തിയ ടെയ്റ്റ് 2011ലാണ് ഏകദിനത്തിൽനിന്ന് വിരമിക്കുന്നത്. 2016ൽ  ഇന്ത്യക്കെതിരെ ട്വൻറി20 ക്രിക്കറ്റിനായി ടീമിലിറങ്ങിയിരുന്നു. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shaun Tait 'turns' Indian from Australian with Overseas Citizen
Next Story