Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശശാങ്ക്​ മനോഹർ...

ശശാങ്ക്​ മനോഹർ ​െഎ.സി.സി ചെയർമാൻ സ്​ഥാനം രാജിവെച്ചു

text_fields
bookmark_border
ശശാങ്ക്​ മനോഹർ ​െഎ.സി.സി ചെയർമാൻ സ്​ഥാനം രാജിവെച്ചു
cancel

ദുബൈ:  ശശാങ്ക്​ മനോഹർ ഇൻറർനാഷനൽ ക്രിക്കറ്റ്​ കൗൺസിൽ (​െഎ.സി.സി​) ചെയർമാൻ സ്​ഥാനം രാജിവെച്ചു. കാലാവധി പൂർത്തിയാക്കാൻ ഒന്നര വർഷത്തോളം ബാക്കിയിരിക്കെയാണ്​ അപ്രതീക്ഷിത രാജി. വ്യക്​തിപരമായ കാരണങ്ങളാലാണ്​ രാജിവെക്കുന്നതെന്നാണ്​ വിവരമെങ്കില​ും െഎ.സി.സി സി.ഇ.ഒ ഡേവിഡ്​ റിചാർഡ്​സിന്​ അയച്ച രാജിക്കത്തിൽ പക്ഷേ, കൃത്യമായ കാരണങ്ങൾ അദ്ദേഹം വ്യക്​തമാക്കിയിട്ടില്ല. ​

ചെയർമാൻ സ്​ഥാനം ഏറ്റെടുത്ത ശേഷം ​െഎ.സി.സിയിൽ  ഭരണഘടനപരവും സാമ്പത്തികവുമായുള്ള പരിഷ്​കാരങ്ങൾക്ക്​ അദ്ദേഹം തുടക്കമിട്ടിരുന്നു. എന്നാൽ ഇതിന്​  തുരങ്കം വെക്കുന്ന നടപടിയാണ്​  ബി.സി.സി.​െഎയുടെ ഭാഗത്തുനിന്നുണ്ടായത്​. െഎ.സി.സി നടപ്പിലാക്കുന്ന പരിഷ്​കാരങ്ങൾക്ക്​ ബോർഡ്​ മീറ്റിങ്ങിൽ അംഗീകാരം ലഭിക്കാൻ ബി.സി.സി.​െഎയുടെ കൂടി പിന്തുണ ആവശ്യമാണ്​. മൂന്നിൽ രണ്ട്​ ഭൂരിപക്ഷം നേടിയാൽ മാത്രമേ പരിഷ്​കാരങ്ങൾക്ക്​ അംഗീകാരം ലഭിക്കൂ.

എന്നാൽ, സാമ്പത്തിക പരിഷ്​കാരങ്ങൾ തങ്ങൾക്ക്​ തിരിച്ചടിയാകുമെന്ന്​ കണ്ട ബി.സി.സി.​െഎ അംഗങ്ങൾ ബംഗ്ലാദേശ്​, ശ്രീലങ്ക, സിംബാബ്​​വെ എന്നീ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ​ബോർഡ്​ മീറ്റിങ്ങിൽ മേൽക്കൈ നേടുമെന്നുറപ്പായതോടെ പരാജയം തിരിച്ചറിഞ്ഞ അദ്ദേഹം രാജിവെക്കുകയായിരുന്നുവെന്നാണ്​ വിവരം. ​െഎ.സി.സിയുടെ ആദ്യത്തെ സ്വതന്ത്ര ചെയർമാനാണ്​ ഇന്ത്യക്കാരനായ ശശാങ്ക്​ മനോഹർ.  എതിർപ്പുകളില്ലാതെയാണ്​ 59കാരനായ മനോഹർ തെരഞ്ഞെടുക്കപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashank Manoha
News Summary - Shashank Manohar Steps Down As ICC Chairman Citing Personal Reasons
Next Story