Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകടത്തിൽപ്പെട്ട ഭർത്താവിനെ കാണാൻ ആഗ്രഹിക്കുന്നു- ഹസിൻ ജഹാൻ

text_fields
bookmark_border
അപകടത്തിൽപ്പെട്ട ഭർത്താവിനെ കാണാൻ ആഗ്രഹിക്കുന്നു- ഹസിൻ ജഹാൻ
cancel

കൊൽക്കത്ത: വാഹനപകടത്തിൽ പരിക്കേറ്റ ഭർത്താവ് മുഹമ്മദ് ഷമിയെ സന്ദർശിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് ഭാര്യ ഹസീൻ ജഹാൻ. 

അവൻ എന്നോടു എന്താണോ ചെയ്തത്, അതിനെതിരായണ് എൻെറ പോരാട്ടം. എന്നാൽ ഷമിയെ ശാരീരികമായി മുറിവേൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ ഇനി ഒരു ഭാര്യയായി കാണാനാകില്ല. എന്നാലും ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു, കാരണം ഷമി എന്റെ ഭർത്താവാണ്- ഹസീൻ ജഹാൻ വ്യക്തമാക്കി. വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുമെന്നും അവർ പറഞ്ഞു.

ഞാൻ എന്റെ ഭർത്താവുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.എന്നാൽ അവൻ എന്റെ കോളുകളോട് പ്രതികരിക്കുന്നില്ല. ഷമി ഇപ്പോൾ എവിടെയാണെന്ന് കുടുംബാംഗങ്ങൾ പോലും എന്നെ അറിയിക്കുന്നില്ല. ഞാൻ നിസ്സഹായയാണ്- ഹസീൻ പറഞ്ഞു.

മാർച്ച് 24നാണ് ഷമിയുടെ കാർ ഒരു ട്രക്കുമായി കൂട്ടിയിയിടിച്ചത്. അപകടത്തിൽ ഷമിക്ക് പരിക്കേറ്റിരുന്നു. നേരത്തേ ഇരുവരും തമ്മിലെ പ്രശ്നങ്ങളെത്തുടർന്ന് ഭാര്യ നൽകിയ പരാതിയിൽ ഷമിക്കെതിരെ ജാമ്യമില്ലാ കുറ്റം പൊലീസ് ചുമത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shami’s wife says she wants to meet her accident victim hubby -Sports news
Next Story