ധാക്ക: മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ശാക്കിബുൽ ഹസെൻറ ലോകകപ്പ് ബാറ്റിെൻറ ലേല വില 17.94 ല ക്ഷം രൂപ (20 ലക്ഷം ടാക്ക). കോവിഡ്-19 പ്രതിേരാധ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർഥമാണ് ശാക്കിബ് ലോകകപ്പിൽ വെടിക്കെട്ട് തീർത്ത പ്രിയപ്പെട്ട ബാറ്റ് േലലത്തിന് വെച്ചത്.
ഓൺലൈൻ ലേലത്തിൽ അമേരിക്കയിലുള്ള ബംഗ്ലാദേശ് പൗരനാണ് സ്വന്തമാക്കിയത്. ലോകകപ്പിൽ ഉജ്വലപ്രകടനം കാഴ്ചവെച്ച ബംഗ്ലാദേശിനായി രണ്ട് സെഞ്ച്വറി ഉൾപ്പെടെ 606 റൺസാണ് ശാക്കിബ് നേടിയത്.